പാലാ: കോട്ടയം പാലാ കടപ്പാട്ടൂർ ബെെപ്പാസിൽ ക്രെയിൻ ഇടിച്ച് വയോധികൻ മരിച്ചു. കടപ്പാട്ടൂർ കേളപ്പനാൽ ഔസേപ്പച്ചനാണ് (71) മരിച്ചത്. ബെെപ്പാസിൽ ഗ്രാമീണം സ്വാശ്രയ സംഘത്തിന് മുന്നിൽ ഇന്ന് രാവിലെ 8.15നാണ് അപകടം ഉണ്ടായത്.
ചായ കുടിച്ച ശേഷം വീട്ടിലേക്ക് നടന്നു പോകവേയാണ് ഔസേപ്പച്ചനെ ക്രെയിൻ ഇടിച്ചത്. റോഡിൽ തെറിച്ച് വീണ ഇദ്ദേഹത്തിന്റെ തലയിൽ ക്രെയിനിന്റെ ചക്രങ്ങൾ കയറിയിറങ്ങി. തല ചിന്നിച്ചിതറിയ നിലയിലായിരുന്നു. പാലാ പൊലീസും ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തി റോഡും വാഹനത്തിന്റെ ടയറകളും ശുചിയാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |