കോട്ടയം : ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാനായി പോകുന്നതിനിടെ കണ്ടെയ്നർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോട്ടയം നീറിക്കാട് കല്ലമ്പള്ളി കൊല്ലംകുഴിയിൽ ബിനോയുടെ ഭാര്യ പ്രിയ ബിനോയി (48) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറോടെ കോട്ടയം നാഗമ്പടം പാലത്തിലായിരുന്നു അപകടം
ഇരുവരും ചേർന്ന് സമ്മാനം വാങ്ങാൻ നഗരത്തിലേയ്ക്ക് പോകുംവഴി പാലംകയറി വന്ന ലോറി ബിനോയി ഓടിച്ചിരുന്ന സ്കൂട്ടറിൽ തട്ടുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണപ്പോഴുണ്ടായ ഗുരുതര പരിക്കാണ് മരണകാരണമായത്. ബിനോയി കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പൊടി ഉത്പന്നങ്ങളും, സ്പൈസസും ഓട്ടോറിക്ഷയിൽ എത്തിച്ച് ഹോൾസെയിൽ വില്പന നടത്തുകയാണ് ബിനോയി. മക്കൾ : ഗംഗ (ഫാഷൻ ഡിസൈനർ), ഗായത്രി ( പത്താം ക്ലാസ് വിദ്യാർത്ഥിനി).
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം വിട്ടുനൽകും.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |