കൊച്ചി: 80 ശതമാനം വിലക്കുറവിൽ മരുന്നുകൾ വാഗ്ദാനം ചെയ്ത് കിഴക്കമ്പലത്ത് ട്വന്റി 20 ആരംഭിച്ച മെഡിക്കൽ സ്റ്റോർ അടയ്ക്കാൻ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉത്തരവിട്ടു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകൾ നീക്കം ചെയ്യാനും നിർദ്ദേശിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷമാണ് കട തുറന്നത്. പാർട്ടിയുടെ ചിഹ്നമാണ് സ്ഥാപനത്തിൽ ഉപയോഗിച്ചിരുന്നത്. ട്വന്റി 20 സ്ഥാനാർത്ഥി മത്സരിക്കുന്ന ചാലക്കുടി മണ്ഡലത്തിന്റെ ഭാഗമാണ് കിഴക്കമ്പലം പഞ്ചായത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |