SignIn
Kerala Kaumudi Online
Saturday, 27 April 2024 10.07 PM IST

ചാർജാക്കാൻ കൊണ്ടുവന്നവരെ കണ്ട് മുകേഷ് അന്തംവിട്ടു, ഒടുവിൽ ഒരാവശ്യവും മുന്നോട്ടുവച്ചു

mukesh

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷ് വീര്യനാട്യ സംഘത്തിനൊപ്പം ചുവടുവച്ചത് നവമാദ്ധ്യമങ്ങളിൽ വൈറലായി. ഞായറാഴ്ച വൈകിട്ട് ആര്യങ്കാവ് കരയാളാർ തോട്ടത്തിലായിരുന്നു മുകേഷിന്റെ പ്രകടനം. പ്രചാരണം കൊഴുപ്പിക്കാൻ പ്രവർത്തകർ വീരനാട്യസംഘത്തെ എത്തിച്ചിരുന്നു.

സ്ഥലത്തെത്തിയ മുകേഷ് അൽപ്പനേരം വീരനാട്യം കണ്ടിരുന്നു. ആവേശം കയറിയതോടെ അവർക്കൊപ്പം ചുവട് വയ്ക്കണമെന്നായി. പക്ഷേ അതിവേഗത്തിലുള്ള ചുവടുകൾ പെട്ടെന്ന് കണ്ടുപഠിക്കാനായില്ല. ഇതോടെ തനിക്കുകൂടി ചുവട്‌വയ്ക്കാൻ പറ്റിയ ഒന്നുരണ്ട് സ്റ്റെപ്പുകൾ പറഞ്ഞുനൽകാൻ വീര്യനാട്യ കലാകാരികളോട് ആവശ്യപ്പെട്ടു. തുടർന്ന് ചുവടുകൾ പറഞ്ഞുനൽകാൻ കലാകാരികൾ തമ്മിൽ മത്സരമായി. നിമിഷങ്ങൾക്കകം ചുവടുകൾ പഠിച്ച് മുകേഷ് അവർക്കൊപ്പം ആടിത്തിമിർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUKESH, POLITICS, MUKESH DANCE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.