കാസർകോട്: പൈവളികെ ഗ്രാമപഞ്ചായത്തിൽ സി.പി.എമ്മുകാരനായ പ്രസിഡന്റിനെതിരെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് പിന്തുണച്ചെങ്കിലും ലീഗ് എതിർത്ത് വോട്ടിട്ടതോടെ പരാജയപ്പെട്ടു. കോൺഗ്രസിന്റെ ഏക അംഗമായ അവിനാശാണ് ബി.ജെ.പിയെ പിന്തുണച്ചത്. എന്നാൽ രണ്ട് മുസ്ലിംലീഗ് അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. ഒമ്പതിനെതിരെ 10 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പരാജയപ്പെട്ടത്.
ബി.ജെ.പിയുടെ അവശ്വാസത്തെ പിന്തുണയ്ക്കരുതെന്ന് അംഗത്തിന് കോൺഗ്രസ് നിർദ്ദേശം നൽകിയിരുന്നു. ഇതു ലംഘിച്ചതിന് അവിനാശിനെ ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ പാർട്ടിയിൽ നിന്ന് പുറത്താക്കി. സി.പി.എമ്മിന്റെ ആറ് അംഗങ്ങൾ ഉൾപ്പെടെ എൽ.ഡി.എഫിന് എട്ടു പേരാണുള്ളത്. ബി.ജെ.പിക്കും എട്ട് അംഗങ്ങളുണ്ട്. യു.ഡി.എഫിന് മൂന്നും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |