കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മറി കടക്കാനുള്ള ബുദ്ധി കോൺഗ്രസിനുണ്ടെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ. ട്രെയിൻ ടിക്കറ്റ് എടുക്കാനും പ്രചാരണത്തിനിറങ്ങുന്ന പ്രവർത്തകർക്ക് നാരങ്ങാ വെള്ളം കുടിക്കാനുമുള്ള പണം പോലുമില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭിപ്രായത്തെ കുറിച്ച് ആരാഞ്ഞ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു
അദ്ദേഹം.
ബി.ജെ.പിയെ പോലെ തലയിൽ ചെളിയുളള പാർട്ടിയല്ല കോൺഗ്രസ്. പണമില്ലെങ്കിൽ പ്രചാരണ പ്രവർത്തനങ്ങൾ ബുദ്ധിമുട്ടിലാകും. അപ്പോൾ ജനങ്ങളിലേക്ക് ഇറങ്ങും. അവർ സഹായിക്കുമെന്ന് ഉറപ്പുണ്ട്. നാരങ്ങാവെളളം കുടിക്കാൻ പോലും പണമില്ലാത്ത അവസ്ഥ പാർട്ടിക്കില്ല. താനിപ്പോഴും നാരങ്ങാവെളളം കുടിക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |