SignIn
Kerala Kaumudi Online
Saturday, 27 April 2024 4.35 PM IST

ആർക്കാണ് വിരാടിനെ വേണ്ടാത്തത് ?

virat

ഐ.പി.എൽ 17-ാം സീസണിലെ ആദ്യ അർദ്ധസെഞ്ച്വറിയുമായി വിരാട് കൊഹ്‌ലി

ബെംഗളുരു : ഇംഗ്ളണ്ടിനെതിരെ നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ നിന്ന് വിരാട് കൊഹ്‌ലി വിട്ടുനിന്നതായിരുന്നു ഈ വർഷമാദ്യം വാർത്ത. തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ടായിരുന്നു വിരാടിന്റെ വിട്ടുനിൽക്കൽ. ജൂണിൽ കരീബിയൻ തീരത്ത് നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ വിരാട് കൊഹ്‌ലിയെ ഇന്ത്യൻ ടീമിൽ ആവശ്യമില്ലെന്ന് സെലക്ടർമാർ തീരുമാനിച്ചു എന്നതായിരുന്നു പിന്നീടുള്ള വാർത്ത. രണ്ട് മാസം വിട്ടുനിന്നാലോ, ടീമിൽ നിന്ന് ഒഴിവാക്കാൻ ആരെങ്കിലും മോഹിച്ചാലോ അങ്ങനെയങ്ങ് അസ്തമിച്ചു പോകുന്നതല്ല വിരാടിന്റെ പ്രഭ എന്നതാണ് ഇപ്പോഴത്തെ വാർത്ത.

17-ാം സീസൺ ഐ.പി.എല്ലിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെ ആർ.സി.ബിക്ക് രണ്ടാം മത്സരത്തിൽ തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി വിജയം നേടിക്കൊടുത്താണ് വിരാട് കൊഹ്‌ലി വീണ്ടും ചർച്ചാവിഷയമായത്. ചെന്നൈയ്ക്ക് എതിരെ 21 റൺസ് മാത്രമാണ് വിരാട് നേടിയിരുന്നത്. പഞ്ചാബ് കിംഗ്സിനെതിരെ ബെംഗളുരുചിന്നസ്വാമി സ്റ്റേഡിയത്തിൽ ന‌ടന്ന മത്സരത്തിൽ 49 പന്തുകളിൽ 11 ഫോറുകളും 2 സിക്സുകളും അടക്കം 77 റൺസ് നേടിയ വിരാടിന്റെ നട്ടെല്ലുറപ്പിലാണ് 177 റൺസെന്ന ലക്ഷ്യം ആർ.സി.ബി നാലുപന്തുകൾ ശേഷിക്കേ മറികടന്നത്. ഓപ്പണറായി ഇറങ്ങി 16-ാം ഓവറിൽ അഞ്ചാമനായി പുറത്താകുന്നതുവരെ ഒരറ്റത്ത് ഒറ്റയാനെപ്പോലെ പൊരുതുകയായിരുന്നു വിരാട്. വിരാട് ക്രീസിൽ നിൽക്കുമ്പോഴാണ് ഡുപ്ളെസി(3), കാമറൂൺ ഗ്രീൻ (3),രജത് പാട്ടീദാർ(18), മാക്സക്‌വെൽ (3) എന്നിവർ പുറത്തായിരുന്നു. എന്നാൽ അതൊന്നും ടീമിന്റെ ചേസിംഗ് സ്പീഡിനെ ബാധിക്കാതിരിക്കാൻ വിരാട് ശ്രദ്ധിച്ചു. വിരാട് പുറത്തായശേഷം ദിനേഷ് കാർത്തിക്കും (10 പന്തിൽ 28 റൺസ് ) ഇംപാക്ട് പ്ളേയറായി ഇറങ്ങിയ മഹിപാൽ ലോമോറും (8 പന്തുകളിൽ 17റൺസ്) ചേർന്ന് 19.2 ഓവറിൽ ആർ.സി.ബിയെ ആദ്യ വിജയത്തിലെത്തിക്കുകയായിരുന്നു.

173

ട്വന്റി-20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകളെന്ന സുരേഷ് റെയ്നയുടെ റെക്കാഡ് (172) വിരാട് മറികടന്നു. പഞ്ചാബിന്റെ ജോണി ബെയർസ്റ്റോയായിരുന്നു വിരാടിന്റെ 173-ാമത്തെ ഇര.

100

ട്വന്റി-20 ഫോർമാറ്റിൽ ഇത് നൂറാം തവണയാണ് വിരാട് ഒരിന്നിംഗ്സിൽ 50 റൺസിലേറെ നേടുന്നത്. 92 അർദ്ധസെഞ്ച്വറികളും എട്ട് സെഞ്ച്വറികളും വിരാടിന്റെ പേരിലുണ്ട്.

98

റൺസ് രണ്ടുമത്സരങ്ങളിൽ നിന്ന് സ്വന്തമാക്കിയ വിരാട് ഈ സീസണിലെ ഓറഞ്ച് ക്യാപ്പും മത്സരം കഴിഞ്ഞപ്പോൾ ഏറ്റുവാങ്ങി.

ട്വന്റി-20 ക്രിക്കറ്റിന്റെകാര്യം വരുമ്പോൾ ഗെയിം പ്രമോഷന് വേണ്ടിമാത്രമാണ് ഇപ്പോൾ പലരും എന്റെ പേര് ഉപയോഗിക്കുന്നത്. പക്ഷേ

ട്വന്റി-20യിൽ കളിക്കേണ്ടതെങ്ങനെയെന്ന് ഇപ്പോഴും എനിക്കറിയാം.

- വിരാട് കൊഹ്‌ലി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, VIRAT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.