SignIn
Kerala Kaumudi Online
Saturday, 27 April 2024 2.13 PM IST

മരണത്തിന്റെ സൂചന നൽകുന്ന പൂവ്; ഇവ വീടിന്റെ പരിസരത്ത് പോലും വളരാൻ അനുവദിക്കരുത്

viswasam

നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് ജീവിതത്തിൽ നല്ലതും ചീത്തയും ആയിട്ടുള്ള കാര്യങ്ങൾ സംഭവിക്കുന്നത്. വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് പ്രവചിക്കാൻ മനുഷ്യന് കഴിയില്ല. എന്നാൽ, പ്രകൃതി തരുന്ന ചില ലക്ഷണങ്ങളിലൂടെ ഇത് നമുക്ക് മനസിലാക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ പ്രകൃതി നമുക്ക് ചില പൂക്കളിലൂടെ സൂചന നൽകും. ചില പൂക്കൾ വീട്ടുമുറ്റത്ത് വിരിഞ്ഞാൽ അത് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും. മറ്റ് ചിലത് വലിയ ദോഷമാകും വരുത്തുക. ഇത്തരത്തിൽ മനുഷ്യന് ദോഷം വരാൻ പോകുന്നു എന്ന സൂചന നൽകുന്ന പൂക്കൾ ഏതൊക്കെയെന്ന് നോക്കാം.

1. മൈലാഞ്ചി

മിക്ക വീടുകളിലും മൈലാഞ്ചി ചെടി കാണും. ഇത് അതിരുകളിൽ വളർത്താൻ വളരെ ഉത്തമമാണ്. എന്നാൽ, ഇവ അമിതമായി പൂക്കുകയാണെങ്കിൽ ദോഷമാണ്. ഇലകളെക്കാൾ കൂടുതലായി പൂക്കൾ വരുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ സംഭവിക്കുന്നെങ്കിൽ ആ വീട്ടിൽ മരണം അല്ലെങ്കിൽ അതിന് തുല്യമായ ദുഃഖം എന്നിവ ഉണ്ടാകുമെന്നാണ് വിശ്വാസം.

2. കറിവേപ്പ്

വീടുകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കറിവേപ്പ്. ഈ ചെടി പൂക്കുകയാണെങ്കിൽ ആ വീട്ടിലെ ഗൃഹനാഥൻ അല്ലെങ്കിൽ ഗൃഹനാഥയുടെ ആയുസിന് ദോഷം ചെയ്യും. അതിനാൽ കറിവേപ്പ് പൂക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

3. മുൾച്ചെടി

മുള്ളുള്ളതും സുഗന്ധമില്ലാത്ത പൂക്കൾ ഉണ്ടാകുന്നതുമായ ചെടികൾ അത്ര ശുഭകരമല്ല. ഈ ചെടി വളരുന്ന വീട്ടിലുള്ളവർ അതീവ ദുഃഖം അനുഭവിക്കേണ്ടി വരുമെന്നാണ് വിശ്വാസം.

4. പപ്പായ

വീടിനേക്കാൾ ഉയരത്തിൽ പപ്പായ വളരുകയും പൂവിടുകയും ചെയ്താൽ ആ വീട്ടിൽ മരണതുല്യമായ ദുഃഖം ഉണ്ടാകുമെന്നാണ് വിശ്വാസം. നാരകച്ചെടിയുടെ കാര്യത്തിലും ഇങ്ങനെയാണ്. അമിതമായി ഇവ പൂക്കാൻ അനുവദിക്കരുത്. മാത്രമല്ല, വീട്ടിൽ നിന്ന് കുറച്ച് മാറി വേണം ഈ ചെടി നടാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VISWASAM, ASTROLOGY, MALAYALAM ASTROLOGY
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.