കണ്ണൂർ: ഇന്നലെ രാത്രി ടിക്കറ്റ് എടുത്തു. ഇന്ന് ഉച്ചയ്ക്ക് പത്തുകോടി അടിച്ചു. ഈ വർഷത്തെ സമ്മർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ച കണ്ണൂർ ആലക്കോട് പരപ്പ സ്വദേശി നാസറിന് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. സമ്മാനം അടിക്കുമെന്ന് ഒരിക്കൽപ്പോലും വിചാരിച്ചില്ലെന്നാണ് കാർത്തികപുരത്തെ ഓട്ടോ ഡ്രൈവറായ നാസർ പറയുന്നത്. SC 308797 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. ആലക്കോട് ശ്രീ രാജരാജേശ്വര ഏജൻസിയാണ് ടിക്കറ്റ് വിറ്റത്.
ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനിലായിരുന്നു നറുക്കെടുപ്പ്. SA 177547 എന്ന ടിക്കറ്റിനാണ് 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ലഭിച്ചത്. റെക്കാഡ് ടിക്കറ്റുകളാണ് ഇക്കുറി വിറ്റുപോയത്. 36 ലക്ഷം ടിക്കറ്റുകളാണ് അടിച്ചത്. ഇതിൽ 33.5 ലക്ഷവും വിറ്റുപോയി. കഴിഞ്ഞവർഷത്തേക്കാൾ അധികമായിരുന്നു ഇത്തവണത്തെ വിൽപ്പന. 250രൂപയായിരുന്നു ഒരു ടിക്കറ്റിന്റെ വില.
വിഷു ബമ്പർ ടിക്കറ്റുകൾ നാളെ പുറത്തിറങ്ങും. ഇതിൽ ഒന്നാം സമ്മാനം പന്ത്രണ്ട് കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം ആറുപേർക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം ആറുപേർക്കും നൽകും. 300 രൂപയാണ് ടിക്കറ്റ് വില. മേയ് 29നാണ് നടുക്കെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |