SignIn
Kerala Kaumudi Online
Saturday, 27 April 2024 2.50 PM IST

'ആടുജീവിതത്തിൽ കണ്ടത് നല്ല സിനിമയൊരുക്കാനുളള സംവിധായകന്റെ ദാഹം'; പൃഥ്വിയുടെ ആ സീൻ യാഥാർത്ഥ്യമായി തോന്നിപ്പോയെന്ന് കമലഹാസൻ

film

ഏറ്റവും മികച്ച സിനിമ ഒരുക്കാനുളള സംവിധായകന്റെ ദാഹമാണ് ആടുജീവിതം കണ്ടപ്പോൾ മനസിലായതെന്ന് നടൻ കമലഹാസൻ. ചിത്രത്തിന്റെ ഇടവേള ആയപ്പോഴേക്കും തൊണ്ട വരണ്ടുപോയെന്നും താരം പറഞ്ഞു. ചെന്നൈയിൽ കമലഹാസനും സംവിധായകൻ മണിരത്നത്തിനും വേണ്ടി ആടുജീവിതം പ്രീമിയർ ഷോ സംഘടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് താരം ഒരു വിഡിയോ സന്ദേശത്തിലൂടെ ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ചത്.

'പൃഥ്വിരാജ് ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്, ഇത്രയധികം അദ്ദേഹം ഒരു സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അദ്ദേഹം കുളിക്കുന്ന സീനൊക്കെ അത്രകണ്ട് യാഥാർത്ഥ്യമായി തോന്നിപ്പോയി. ക്യാമറാമാൻ സുനിൽ കെഎസ് സിനിമയ്ക്കു വേണ്ടി എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് സിനിമക്കാരായ ഞങ്ങൾക്ക് മനസിലാകും. പ്രേക്ഷകരും ഇതെല്ലാം മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വളരെ മികച്ച സിനിമയാണ് ആടുജീവിതം, പ്രിയപ്പെട്ട പ്രേക്ഷകരും ഈ സിനിമയെ പിന്തുണയ്ക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു'-കമലഹാസൻ പറഞ്ഞു.

തൊട്ടുപിന്നാലെ കമലഹാസന്റെ വീഡിയോ സന്ദേശത്തിന് പ്രതികരണവുമായി പൃഥ്വിരാജും രംഗത്തെത്തി. ഇത് ആടുജീവിതത്തിന് കിട്ടിയ വലിയ ഒരു പുരസ്കാരമായിട്ടാണ് തനിക്ക് തോന്നുന്നതെന്നാണ് സോഷ്യൽമീഡിയയിൽ പൃഥ്വിരാജ് കുറിച്ചത്. കമലഹാസന്റെ വിഡിയോ പങ്കുവച്ച പൃഥ്വിരാജ് 'എന്നെന്നും ഉലകനായകന്റെ ആരാധകൻ' എന്നാണ് പ്രതികരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOATLIFE, FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.