കൊച്ചി: ഭാരത മാതാ കോളേജിൽ ബോട്ടണി വിഭാഗം 'സസ്യശാസ്ത്ര രംഗത്തെ സമകാലിക പ്രവണതകൾ' എന്ന വിഷയത്തിൽ അന്തർദേശീയ സസ്യശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു. ലണ്ടൻ റോയൽ ബൊട്ടാണിക്കൽ ഗാർഡൻസ് റിസർച്ച് ലീഡറായ ഡോ. സരസൻ സെമിനാർ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ റവ.ഫാ.ഡോ. അബ്രഹാം ഓലിയപ്പുറത്ത്, പ്രിൻസിപ്പൽ ഡോ.കെ.എം. ജോൺസൺ, അസി.ഡയറക്ടർ ഫാ. ജിമ്മിച്ചൻ കർത്താനം, വൈസ് പ്രിൻസിപ്പൽ ഡോ.ലിസി കാച്ചപ്പിള്ളി, കോളേജിലെ സസ്യ ശാസ്ത്ര വിഭാഗം മേധാവി ഡോ. ന്യൂബി ജോസഫ്, ഡോ. ലിൻസ് സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.സരസൻ, ഡോ.സദാനന്ദ സിംഗ്, ഡോ. വത്സമ്മ ജോസഫ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |