തൃശൂർ: എക്സൈസ് വകുപ്പിലെ പ്രിവന്റീവ് ഓഫീസർ റാഫി മാളക്കാരന്റെ 'ആണിതൻ നൊമ്പരം' എന്ന ക്രീസ്തീയ ഭക്തിഗാനം ശ്രദ്ധേയമാകുന്നു. യേശു കുരിശിലേറ്റുന്ന മൂന്ന് ആണികൾക്ക് ജീവനുണ്ടെങ്കിൽ അവയ്ക്ക് ലോകത്തോട് പറയാനുള്ള കാര്യങ്ങൾ എന്തായിരിക്കുമെന്നതാണ് ഗാനത്തിന്റെ സാംരംശം. ഇതിനകം യൂട്യൂബിൽ റീലിസ് ചെയ്ത ഗാനം നൂറുകണക്കിന് പേരാണ് കേട്ടത്. നേരത്തെ വിലാപം എന്ന മറ്റൊരു ഭക്തിഗനം എഴുതി ശ്രദ്ധേയനായ റാഫി നിരവധി ചെറു കവിതകളും എഴുതിയിട്ടുണ്ട്. ലഹരിക്കെതിരെ വിവിധ സ്ഥലങ്ങളിൽ ക്ലാസെടുക്കുന്ന ഇദ്ദേഹം മാള എക്സൈസ് ഓഫീസിലാണ് ജോലി ചെയ്യുന്നത്. എറണാകുളം സ്വദേശിയായ ജോജി തോമസാണ് ഗാനത്തിന് സംഗീതം പകർന്നതും പാടിയതും. ചാലക്കുടി സ്വദേശിയാണ് റാഫി മാളക്കാരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |