തോപ്പുംപടി: ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹകരണത്തോടെ പൂർത്തിയാക്കിയ 201-മത്തെ വീട് ആശീർവദിച്ച് കൈമാറി ഓശാന തിരുന്നാൾ ആഘോഷിച്ചു. എടക്കാട്ട് വയൽ പഞ്ചായത്തിലെ വട്ടപ്പാറയിൽ ഭൂദാനം മഹാദാനം പദ്ധതിയിലൂടെ ലഭിച്ച സ്ഥലത്ത് നിർമ്മിച്ച വീടിന്റെ താക്കോൽദാനം രാജഗിരി എൻജിനിയറിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജയ്സൺ മുളരിക്കൽ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. പള്ളുരുത്തി ഡോൺബോസ്കോ ഷെൽട്ടർ ഹോം ഡയറക്ടർ ഫാ. അഭിലാഷ് പാലകുടിയിൽ, സ്നേഹ ഭവൻ എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. പി. ഡി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |