ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ആലുവ നഗരസഭ മണപ്പുറത്ത് 'ദൃശ്യോത്സവം 2024' ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് നഗരസഭ ചെയർമാൻ എം.ഒ. ജോൺ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ എന്നിവർ അറിയിച്ചു.
ഒന്നാം തീയതി വൈകിട്ട് 6.30ന് നടക്കുന്ന സമ്മേളനം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ, ബാലസാഹിത്യകാരൻ എം.പി. ജോസഫ് പങ്കെടുക്കും. എല്ലാ ദിവസങ്ങളിലും സമ്മേളനങ്ങളും വിവിധ കലാപരിപാടികളും നടക്കും. ഏഴാം തീയതി വൈകിട്ട് 6.30ന് സമാപന സമ്മേളനം ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്യും. സിനിമാതാരം നിഷ സാരംഗ്, ബി.എ. അബ്ദുൾ മുത്തലിബ്, എം.ജി. സുബിൻ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |