നാഗർകോവിൽ : ബംഗളുരു സ്ഫോടനവുമായി ബന്ധപ്പെട്ട് കന്യാകുമാരിയിൽ എൻ.ഐ.എ ഉദ്യോഗസ്ഥർ ഇന്നലെ വെളുപ്പിന് മിന്നൽ പരിശോധന നടത്തി. ബംഗളുരുവിലെ ഹോട്ടലിൽ കഴിഞ്ഞ മാർച്ച് ഒന്നിന് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ടാണ് കന്യാകുമാരി ജില്ലയിലെ ചാങ്കയിലെ വീട്ടിൽ കൊച്ചിയിൽ നിന്ന് എത്തിയ നാലംഗ സംഘവും തമിഴ്നാട് പൊലീസും ചേർന്ന് പരിശോധന നടത്തിയത്. തെങ്കാശി സ്വദേശി രാജാ മുഹമ്മദ് 2022ൽ ചാങ്കയിലെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നതുമായി ബന്ധപെട്ടായിരുന്നു പരിശോധന. പരിശോധനയ്ക്ക് ശേഷം രാവിലെ 8:30 ന് ഉദ്യോഗസ്ഥർ തിരികെ പോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |