ചെങ്ങന്നൂർ: തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിലെ 4-ാമത് അഖിലഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് മുന്നോടിയായുള്ള നാരായണീയ പാരായണം 28 മുതൽ മേയ് 11ന് വരെ നടക്കും . 61- മത് ശ്രീ ഗോശാലകൃഷ്ണ വിഗ്രഹലബ്ദി സ്മാരക മഹായഞ്ജത്തിന്റെ കൊടിമരവും ,കൊടിക്കൂറയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 29 ന് വൈകിട്ട് 4 ന് നടക്കും.മേയ് 8 ന് സമ്പൂർണ നാരായണീയ ജ്ഞാന യജ്ഞവും 12ന് മെഗാനാരായണീയവും നടക്കും. അഡ്വ.ടി.ആർ രാമനാഥൻ സത്രാചാര്യനും അഡ്വ.ടി.ആർ രാമനാഥൻ വടക്കൻ പറവൂർ ആചാര്യനുമായിരിക്കും. ശിവശ്രീ പ്രൊഫ.ശബരീനാഥ് ദേവിപ്രിയയാണ്. ചെയർമാൻ ബി.രാധാകൃഷ്ണ മേനോൻ, വർക്കിംഗ് ചെയർമാൻ. സജു ഇടക്കലിൽ , ജനറൽ കൺവീനർ എസ്.കെ രാജീവ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്രി പ്രവർത്തിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |