പോത്തൻകോട്: പോത്തൻകോടും സമീപപ്രദേശത്തും നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് വയറുകളും പ്ലംബിംഗ് സാധനങ്ങളും മോഷ്ടിക്കുന്ന പ്രതി പിടിയിലായി.മണ്ണന്തല ഇടയലക്കോണം സ്വദേശിയും വട്ടിയൂർകാവ് മൂന്നാംമൂട് വാടകയ്ക്ക് താമസിക്കുന്ന എൽ.വിഷ്ണുവിനെയാണ് (33) പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്.പോത്തൻകോട് സ്റ്റേഷൻ പരിധിയിലെ രണ്ടുസ്ഥലങ്ങളിൽ നിന്നായി ലക്ഷകണക്കിന് രൂപയുടെ വയറുകളും പ്ലംബിംഗ് സാധനങ്ങളുമാണ് ഇയാൾ മോഷ്ടിച്ചത്. വീടുകളിൽ പ്ലംബിംഗ് ജോലിക്കെത്തിയ ശേഷം പ്രദേശത്ത് പുതുതായി നിർമ്മിക്കുന്ന വീടുകൾ കണ്ടുപിടിച്ച് രാത്രിയിലെത്തി വയറുകളും പ്ലംബിംഗ് സാധനങ്ങളും മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. വയറുകളിൽ നിന്ന് ചെമ്പ് കമ്പി വേർതിരിച്ച് ആക്രിക്കടകളിൽ വിൽക്കും.സി.സി ടിവി ക്യാമറ പരിശോധിച്ചാണ് പ്രതി സഞ്ചരിച്ച സ്കൂട്ടറിന്റെ നമ്പർ പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണ്ണന്തലയിൽ നിന്ന് അറസ്റ്റ് ചെയ്തത്.പ്രതിയുടെ വീട്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ വയറുകളും പ്ലംബിംഗ് സാധങ്ങളും പൊലീസ് കണ്ടെടുത്തു.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |