പത്തനംതിട്ട: രാജ്യദ്രോഹികളായ കോൺഗ്രസുകാർ പാക്കിസ്ഥാനിൽ പോയി യൂണിറ്റ് തുടങ്ങട്ടെയെന്ന് പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി. ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിതാവിനെക്കൂടി ഉദ്ദേശിച്ചാണോ ഇതു പറഞ്ഞതെന്ന ചോദ്യത്തിന്, അദ്ദേഹം പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്തതാണെന്നായിരുന്നു മറുപടി.
എ.കെ. ആന്റണി യു. ഡി.എഫിനു വേണ്ടി പത്തനംതിട്ടയിൽ പ്രസംഗിക്കാൻ വരുന്ന കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോൾ, രാജ്യസ്നേഹിയായ ഒരു വ്യക്തിയും രാജ്യദ്രോഹിയായ ആന്റോ ആന്റണിക്ക് വേണ്ടി പ്രസംഗിക്കാൻ പത്തനംതിട്ടയിൽ വരില്ലെന്ന് അനിൽ പറഞ്ഞു. പുൽവാമ ആക്രമണം കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്തത് ആണെന്നും പാക്കിസ്ഥാനെ എന്തിന് സംശയിക്കണമെന്നും ആന്റോ പറഞ്ഞത് വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |