SignIn
Kerala Kaumudi Online
Saturday, 27 April 2024 2.40 PM IST

നെസ്റ്റ് 2024: മേയ് 31 വരെ അപേക്ഷിക്കാം

nest

പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്ക് നാഷണൽ എൻട്രൻസ് സ്‌ക്രീനിംഗ് ടെസ്റ്റ് (NEST) 2024 എഴുതി ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യൂക്കേഷൻ & റിസർച്ച് -NISERൽ പ്രവേശനം നേടാം. യൂണിവേഴ്‌സിറ്റി ഒഫ് മുംബൈയുടെ കീഴിലുള്ള ഡിപ്പാർട്‌മെന്റ് ഒഫ് അറ്റോമിക് എനർജി സെന്റർ ഫോർ എക്‌സലൻസ് ഇൻ ബേസിക് സയൻസസിൽ ഇന്റഗ്രേറ്റഡ് എം.എസ്‌സി പ്രോഗ്രാമിനും പ്രവേശനം നേടാം. നൈസർ ഹോമിഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒഫ് ക്യാമ്പസാണ്. ഇവിടെ ബി.എസ്.എം.എസ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുണ്ട്. ഓൺലൈനായി മേയ് 31നകം അപേക്ഷ സമർപ്പിക്കണം.

ജൂൺ 30നു നടക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഒബ്ജക്ടീവ് മാതൃകയിലുള്ള 20 വീതം ചോദ്യങ്ങൾ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ബയോളജി എന്നിവയിൽനിന്നുണ്ടാകും. പ്ലസ് ടു സയൻസ് 60 ശതമാനം മാർക്കോടെ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവർക്ക് സ്‌കോളർഷിപ് ലഭിക്കും. www.nestexam.in

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് GIGA പ്രോഗ്രാം

ജാപ്പനീസ് സർവകലാശാലകളിലെ അന്താരാഷ്ട്ര പ്രോഗ്രാമുകൾ GIGA (Global Information and Governance Academic Program) എന്ന പേരിലാണ് അറിയപ്പെടുന്നത്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നാലുവർഷ ബിരുദ പ്രോഗ്രാമുകളുണ്ട്. ടെക്‌നോളജി, വികസനം എന്നിവ ലക്ഷ്യമിട്ടുള്ള അക്കാഡമിക്- സ്‌കിൽ വികസന പ്രോഗ്രാമാണിത്. ആഗോള മേഖലയിൽ മികച്ച തൊഴിൽ ലഭിക്കാൻ ഇവ ഉപകരിക്കും. എല്ലാ വർഷവും ഡിസംബർ മുതൽ ഫെബ്രുവരി വരെ GIGA പ്രോഗ്രാമിലൂടെ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. ഇംഗ്ലീഷിൽ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ GIGA പ്രോഗ്രാമിലൂടെ പ്രവേശനം നേടണം.

GIGA പ്രോഗ്രാമിലൂടെയുള്ള പ്രവേശനം പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലാണ്. ഇതിനായി പ്രത്യേക ഇന്റർവ്യു ഇല്ല. ജാപ്പനീസ് ഭാഷയിൽ N 5 - N 1 നിലവാരത്തിലുള്ള പ്രാവീണ്യ ടെസ്റ്റുകളുണ്ട്. ഇൻട്രൊഡക്ടറി വിഷയങ്ങൾ, ഭാഷ, കമ്മ്യൂണിക്കേഷൻ, ഡാറ്റ സയൻസ്, ഐ ടി, വെൽനെസ്, ഇന്റർ ഡിസിപ്ലിനറി വിഷയങ്ങൾ, പോളിസി മാനേജ്മന്റ്, എൻവിറോണ്മെന്റ് ആൻഡ് ഇൻഫർമേഷൻ സയൻസ്, എന്റർപ്രണർഷിപ്, എൻജിനിയറിംഗ്, സയൻസ്, ടെക്‌നോളജി, ബയോ സയൻസസ്, സിസ്റ്റംസ് ബയോളജി, സൈബർ ഇൻഫോർമാറ്റിക്‌സ്, ഡിസൈൻ, ബയോഫിസിക്‌സ് എന്നിവ മികച്ച ഉപരിപഠന മേഖലകളാണ്. വിദ്യാർത്ഥികൾക്ക് ക്യമ്പസിൽ വച്ചുതന്നെ സംരംഭകരാകാനും സ്റ്റാർട്ടപ്പുകൾ തുടങ്ങാനുമുള്ള അവസരങ്ങളുണ്ട്.

എൻവിറോണ്മെന്റൽ ഇന്നോവറ്റർ, സോഷ്യൽ ഇന്നോവെയ്റ്റർ, സൈബർ സെക്യൂരിറ്റി, ഇന്നൊവേറ്റീവ് സ്ട്രാറ്റജിസ്റ്റ് എന്നിവ പ്രൊഫഷണൽ കോഴ്‌സുകളാണ്. ജപ്പാനിൽ 900ത്തോളം സർവകലാശാലകളുണ്ട്. ഇതിൽ 77 ശതമാനവും സ്വകാര്യ സർവകലാശാലകളാണ്. 30000ൽ അധികം വിദ്യാർത്ഥികൾ ഓരോ സർവകലാശാലയിലുമുണ്ട്. റീട്ടെയ്ൽ, ഐ.ടി, ഫാക്ടറി നിർമ്മാണമേഖലകളിൽ 23 ശതമാനത്തോളം വീതം മറ്റു രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, കൺസ്ട്രക്ഷൻ എന്നിവയിൽ അഭ്യസ്തവിദ്യരുടെ ക്ഷാമം ജപ്പാനിലുണ്ട്. ഓട്ടോമേഷൻ, ഐ.ടി വിദഗ്ദ്ധരുടെ ആവശ്യകത വളരെ കൂടുതലാണ്. എൻജിനിയറിംഗ്, ഭക്ഷ്യസംസ്‌കരണം, റീറ്റെയ്ൽ, ഡിസൈൻ, ബയോസയൻസ്, പ്രൊജക്ട് മാനേജ്മന്റ് ബിരുദധാരികൾക്ക് യഥേഷ്ടം അവസരങ്ങളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEST EXAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.