SignIn
Kerala Kaumudi Online
Saturday, 27 April 2024 12.46 PM IST

ഷഹീദ് എന്ന വാക്കിനോട് ഫേസ്‌ബുക്കിനും ഇൻസ്റ്റാഗ്രാമിനും എന്താണിത്ര പ്രശ്‌‌നം? വിലക്ക് മാറ്റണമെന്ന് മെറ്റയ്ക്ക് നിർദേശം

meta

'ഷഹീദ്' എന്ന വാക്കിനെതിരെയുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് മെറ്റയുടെ ഓവർസൈറ്റ് ബോർഡ്. മെറ്റ പ്ളാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങൾ പരിശോധിക്കുന്ന വിഭാഗമാണിത്. 'രക്തസാക്ഷി' എന്നർത്ഥമുള്ള അറബി വാക്കാണ് ഷഹീദ്. ഈ വാക്കിന്മേലുള്ള മെറ്റയുടെ നിരോധനം ചില മതവിഭാഗങ്ങളിലുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ സംസാരസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിന് കാരണമായെന്നും ഓവർസൈറ്റ് ബോർഡ് ചൂണ്ടിക്കാട്ടി.

മെറ്റയുടെ മറ്റ് നിയമങ്ങൾ ലംഘിക്കപ്പെടുകയോ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലോ ഉള്ള പോസ്റ്റുകളിൽ ഷഹീദ് എന്ന വാക്ക് ഉപയോഗിക്കുകയോ ചെയ്യുന്നുവെങ്കിൽ മാത്രമേ അത്തരം പോസ്റ്റുകൾ നീക്കം ചെയ്യാവൂവെന്നും ബോർഡ് അഭിപ്രായപ്പെട്ടു. ആയുധങ്ങളുടെ പടങ്ങൾ, അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനകൾ, അല്ലെങ്കിൽ ആക്രമണങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ എന്നിങ്ങനെ അക്രമത്തിന്റെ വ്യക്തമായ സൂചനകളുമായി പോസ്റ്റുകൾ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രമേ മെറ്റാ ഈ പദം അടങ്ങിയ ഉള്ളടക്കം നീക്കം ചെയ്യാവൂ എന്ന് ബോർഡ് നിർദ്ദേശിക്കുന്നു.

നിലവിലെ നയം അനുസരിച്ച് അപകടകാരികളെന്ന് കരുതപ്പെടുന്ന വ്യക്തിയോടൊപ്പം ഷഹീദ് എന്ന വാക്ക് ഉപയോഗിക്കുമ്പോൾ മെറ്റ പോസ്റ്റുകൾ നീക്കം ചെയ്യുന്നു. എന്നാലീ സമീപനം അഭിപ്രായപ്രകടനത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും നാഗരിക പ്രഭാഷണങ്ങൾക്ക് എതിരാണെന്നും മെറ്റ ചൂണ്ടിക്കാട്ടുന്നു.

ഷഹീദ് എന്ന വാക്കിന് രക്തസാക്ഷി എന്ന അർത്ഥത്തിനപ്പുറം ഭാഷാപരമായ സങ്കീർണതയും വൈവിദ്ധ്യമാർന്ന അർത്ഥതലങ്ങളുണ്ടെന്ന് ബോർഡിലെ അംഗമായ ഹെല്ലി തോർണിംഗ് കിമിഡ്‌റ്റ് ചൂണ്ടിക്കാട്ടി. ഷഹീദ് എന്ന വാക്ക് ചിലപ്പോൾ അക്രമപ്രവർത്തനങ്ങൾ മഹത്വവത്‌കരിക്കുന്നതായി കാണപ്പെടുമെങ്കിലും റിപ്പോർട്ടിംഗ്, അക്കാദമിക് ചർച്ചകൾ, മനുഷ്യാവകാശ സംവാദങ്ങൾ തുടങ്ങിയ നിഷ്പക്ഷ സന്ദർഭങ്ങളിലും ഇത് ഉപയോഗിക്കപ്പെടുന്നുവെന്ന് ബോ‌ർഡ് വ്യക്തമാക്കി.

ബോർഡിന്റെ നിർദേശാനുസരണം മെറ്റ പ്ളാറ്റ്‌ഫോമുകളിൽ ഈ വാക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച നയങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് മെറ്റ പ്രതികരിച്ചു. ഇക്കാര്യത്തിൽ അറുപത് ദിവസത്തിനകം മറുപടി അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FACEBOOK, INSTAGRAM, META, SHAHEED, ISSUE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.