തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ വൈക്കം റോഡിൽ കണ്ണൻകുളങ്ങരയ്ക്ക് സമീപമുള്ള ഇസാഫ് ബാങ്ക് ബ്രാഞ്ചിൽ കവർച്ച. ലോക്കറിൽ നിന്നും 2,68,000 രൂപയാണ് നഷ്ടപ്പെട്ടത്. വ്യാഴാഴ്ച്ച പുലർച്ചെ 4.40ന് ഹെൽമറ്റ് ധരിച്ച മോഷ്ടാവ് ബാങ്കിനകത്ത് കയറുന്ന ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.
ബാങ്കിന്റ് ഒന്നാം നിലയിലുള്ള ലോൺ വിഭാഗത്തിന്റെ ലോക്കർ അലമാര തകർത്താണ് കവർച്ച നടത്തിയത്. പണം സൂക്ഷിച്ച അലമാര മാത്രം കൃത്യമായി തകർത്താണ് കവർച്ച നടത്തിയത്. റൂമിലെ മറ്റ് രണ്ട് അലമാരകൾ മോഷ്ടാവ് തൊട്ടിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു.
തിങ്കളാഴ്ചയാണ് കവർച്ച ചെയ്യപ്പെട്ട ലോക്കറിലേക്ക് ബാങ്ക് പണം മാറ്റിയത്. ഇടപാടുകളെക്കുറിച്ച് കൃത്യമായി അറിയാവുന്നവരാണ് കവർച്ച നടത്തിയയതെന്ന് ഹിൽപാലസ് പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്തു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |