SignIn
Kerala Kaumudi Online
Saturday, 27 April 2024 12.45 PM IST

വണിക വൈശ്യ സമുദായത്തിന് നിയമസഭാ സീറ്റ് : വി.ഡി. സതീശൻ

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ജാതി സെൻസസ് നടത്തും

തിരുവനന്തപുരം: അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ വണികവൈശ്യ സമുദായത്തിന്

യു.ഡി.എഫ് വിജയം ഉറപ്പുള്ള സീറ്റ് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. വണിക വൈശ്യ സമുദായത്തിന്റെ 82ാം സംസ്ഥാന സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായത്തിന് സീറ്റ് നൽകണമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ പ്രസിഡന്റ് എസ്.കുട്ടപ്പൻ ചെട്ടിയാർ ആവശ്യപ്പെട്ടിരുന്നു.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കും. ഇക്കാര്യം തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തും. വണിക വൈശ്യ സമുദായത്തിന്റെ ന്യായമായ എല്ലാ ആവശ്യങ്ങളും നേടിയെടുക്കാൻ എന്നും കോൺഗ്രസും യു.ഡി.എഫും ഒപ്പമുണ്ടാകും. സമുദായത്തിന്റെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്നും സതീശൻ പറഞ്ഞു.

കോൺഗ്രസിന്റെ ദേശീയ നേതാക്കൾ മാത്രമാണ് ജാതി സെൻസസിനെ കുറിച്ച് സംസാരിക്കുന്നതെന്നും സംസ്ഥാനത്തെ നേതാക്കൾ ഇതേക്കുറിച്ച് മിണ്ടുന്നില്ലെന്നും കുട്ടപ്പൻ ചെട്ടിയാർ കുറ്റപ്പെടുത്തി. വണികവൈശ്യ സമുദായത്തെ പോലെ സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്ത സമുദായങ്ങൾക്ക് സ്ഥാപനങ്ങൾ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ എ.സി.താണുവിന്റെ അർദ്ധകായ പ്രതിമ വി.ഡി.സതീശൻ അനാവരണം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,​ വണിക വൈശ്യ സംഘം ജനറൽ സെക്രട്ടറി എസ്.സുബ്രഹ്മണ്യൻ ചെട്ടിയാർ,​ ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി.ദേവരാജൻ,​ ആൾ ഇൻ തൈലിക് സാഹുമഹാസഭ ദേശീയ ജനറൽ സെക്രട്ടറി ഡോ.അരുൺ ബാസ്‌‌മെ,​ ഗൾഫ് നാടുകളിലെ വണികവൈശ്യ കൂട്ടായ‌്‌മയുടെ പ്രസിഡന്റ് രതീഷ്,​ ബി.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VD SATHEESAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.