അടിമാലി: ഇടുക്കി ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സംഗീത വിശ്വനാഥൻ ഇന്നലെ ദേവികുളം നിയോജകമണ്ഡലത്തിലെ അടിമാലി മേഖലയിൽ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. അടിമാലി ശ്രീമഹാദേവക്ഷേത്രത്തിൽ ദർശനം നടത്തിയാണ് പര്യടനം ആരംഭിച്ചത്. അടിമാലി മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിലും സന്ദർശനം നടത്തി. തുടർന്ന് എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയൻ ഓഫീസിൽ വനിതാ സംഘം പ്രവർത്തകർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. അടിമാലി മർച്ചന്റ്സ് അസോസിയേഷൻ ഓഫീസിൽ ഭാരവാഹികളെ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു.
കാർമൽ ജ്യോതി സ്കൂൾ, കൂമ്പൻപാറ ഫാത്തിമ മാതാ എസ്ഡി കോൺവെന്റ്, കെ.പി.എം.എസ് യൂണിയൻ ഓഫീസ് എന്നിവിടങ്ങളിൽ പോയതിനു ശേഷം അടിമാലി എട്ടേക്കർ തലമാലി ട്രൈബൽ കോളനി സന്ദർശിച്ചു. വൈകിട്ട് അടിമാലി ടൗണിൽ നൂറുകണക്കിന് പേർ പങ്കെടുത്ത റോഡ് ഷോയോട് കൂടിയാണ് ഇന്നലത്തെ പ്രചരണ പരിപാടികൾ അവസാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |