SignIn
Kerala Kaumudi Online
Saturday, 27 April 2024 4.15 PM IST

അന്ത്യ അത്താഴ ഒാർമ പുതുക്കി ക്രൈസ്തവർ പെസഹ ആചരിച്ചു ഇന്ന് ദുഃഖവെള്ളി

തിരുവനന്തപുരം: യേശുദേവന്റെ അന്ത്യഅത്താഴ ഓർമ്മ പുതുക്കി ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്നലെ പെസഹ ആചരിച്ചു. പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്‌മരണയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കും.

ഇന്നലെ വൈകിട്ട് 5.15ന് പി.എം.ജി ലൂർദ് ഫൊറോന പള്ളിയിൽ പെസഹ തിരുകർമ്മങ്ങൾ നടന്നു. വികാരി ഫാ.മോർളി കൈതപ്പറമ്പിൽ മുഖ്യകാർമികനായി.ഇന്ന് രാവിലെ 6.30ന് സംയുക്ത കുരിശിന്റെ വഴി,രാവിലെ 6 മുതൽ ഉച്ചയ്ക്ക് 3വരെ ആരാധന,ഉച്ചയ്ക്ക് 12ന് നേർച്ചക്കഞ്ഞി,3ന് പീഡാനുഭവ വെള്ളി തിരുക്കർമങ്ങൾ എന്നിവ നടക്കും. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യകാർമ്മികനാകും. വൈകിട്ട് 4ന് ദേവാലയ അങ്കണത്തിൽ ആഘോഷപൂർവകമായ കുരിശിന്റെ വഴി.

പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ഇന്നലെ വൈകിട്ട് 5.30ന് ആരംഭിച്ച തിരുവത്താഴ ദിവ്യബലിക്ക് ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ മുഖ്യകാർമികനായി. കാൽകഴുകൽ ശുശ്രൂഷ,പൗരോഹിത്യ സ്ഥാപനം,പരിശുദ്ധ കുർബാന സ്ഥാപനം എന്നിവ നടന്നു.ഇന്ന് രാവിലെ 7ന് സംയുക്ത കുരിശിന്റെ വഴി,ഒമ്പത് മുതൽ ഉച്ചയ്ക്ക് മൂന്നുവരെ പരിശുദ്ധ ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും.

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ഇന്നലെ വൈകിട്ട് 5ന് പെസഹയുടെ തിരുക്കർമങ്ങൾ ആരംഭിച്ചു.ഇന്ന് ഉച്ചയ്ക്ക് 3ന് ദുഃഖവെള്ളി ശുശ്രൂഷകൾ ആരംഭിക്കും.

കോട്ടൺഹിൽ കാർമൽഹിൽ ആശ്രമ ദേവാലയത്തിൽ ഇന്നലെ രാവിലെ 6.30ന് പ്രഭാത പ്രാർത്ഥനയും,വൈകിട്ട് 6ന് ആഘോഷ ദിവ്യബലിയും,കാൽകഴുകൽ ശുശ്രൂഷയും,ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും നടന്നു.ഇന്നുരാവിലെ 6.30ന് പ്രഭാത പ്രാർത്ഥന,വൈകിട്ട് 4.30ന് ദൈവവചന പ്രഘോഷണം,ദിവ്യകാരുണ്യ സ്വീകരണം,കുരിശിന്റെ വഴി.

പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ഇന്നലെ ഉച്ചയ്ക്ക് 3ന് ആരംഭിച്ച കാൽകഴുകൽ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യകാർമ്മികനായി.ഇന്ന് രാവിലെ 8ന് ദുഃഖവെള്ളി ശുശ്രൂഷകൾ ആരംഭിക്കും.

വട്ടിയൂർക്കാവ് എസ്.എഫ്.എസ് പള്ളിയിൽ ഇന്നലെ വൈകിട്ട് 5ന് പെസഹയുടെ തിരുകർമ്മങ്ങൾ ആരംഭിച്ചു.ഇന്ന് രാവിലെ 6ന് സംയുക്ത കുരിശിന്റെ വഴി.വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ളവർ പള്ളി മുതൽ കാഞ്ഞിരംപാറ സെന്റ് ആന്റണീസ് മലങ്കര പള്ളി വരെ.

സ്‌പെൻസർ ജംഗ്ഷൻ സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രൽ ദേവാലയത്തിൽ ഇന്നലെ പുലർച്ചെ 3ന് രാത്രി നമസ്‌കാരം,പ്രഭാത നമസ്‌കാരം,വിശുദ്ധ കുർബാന എന്നിവ നടന്നു.ഇന്ന് രാവിലെ 7.30ന് പ്രഭാത നമസ്‌കാരം,ഉച്ച നമസ്‌കാരം,ധ്യാന പ്രസംഗം.

കണ്ണമ്മൂല വിശുദ്ധ മദർ തെരേസ പള്ളിയിൽ ഇന്നലെ വൈകിട്ട് 5ന് ആഘോഷമായ വിശുദ്ധ കുർബാന,കാൽകഴുകൽ ശുശ്രൂഷ,തിരുമണിക്കൂർ ആരാധന എന്നീ ശുശ്രൂഷകൾ നടന്നു.ഇന്ന് രാവിലെ 7 മുതൽ ആരാധന,ഉച്ചയ്ക്ക് 12.30ന് പാന വായന,നേർച്ചക്കഞ്ഞി,1.30ന് ആഘോഷമായ കുരിശിന്റെ വഴി,2.30ന് പൊതുആരാധന.

പൂജപ്പുര സെൻട്രൽ ജയിലിൽ ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ടസിന്റെ ആഭിമുഖ്യത്തിൽ പെസഹ ശുശ്രൂഷകൾ നടന്നു. കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കത്തോലിക്ക ബാവ വചനസന്ദേശം നൽകി.ഇന്ന് ഉച്ചയ്ക്ക് 3ന് ചർച്ച് ഒഫ് ക്രൈസ്റ്റിലെ പാസ്റ്റർമാരുടെ നേതൃത്വത്തിൽ ദുഃഖവെള്ളി ചടങ്ങുകൾ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.