മുംബയ്: ബോളിവുഡ് നടൻ ഗോവിന്ദ ശിവസേന ഷിൻഡേ വിഭാഗത്തിൽ ചേർന്നു. പാർട്ടി പതാക നൽകി ഏക്നാഥ് ഷിൻഡെ ഗോവിന്ദയെ സ്വീകരിച്ചു. മുംബയ് നോർത്ത് വെസ്റ്റ് മണ്ഡലം താരത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2004ൽ കോൺഗ്രസ് ടിക്കറ്റിൽ ഗോവിന്ദ മത്സരിച്ചിരുന്നു. അന്ന് മുംബയ് നോർത്ത് സീറ്റിൽ മുതിർന്ന ബി.ജെ.പി നേതാവ് രാം നായിക്കിനെ പരാജയപ്പെടുത്തി. പിന്നീട് കോൺഗ്രസിൽ നിന്ന് അകന്ന അദ്ദേഹം 2009ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കണ്ട എന്നു തീരുമാനിച്ചു. അതേസമയം, ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിൻഡാൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |