ന്യൂഡൽഹി: ബോളിവുഡ് താരവും ബി.ജെ.പി സ്ഥനാർത്ഥിയുമായ കങ്കണാ റണൗട്ടിനെതിരെ ലൈംഗിക പരാമർശം നടത്തിയ ദേശീയ വക്താവ് സുപ്രീയാ ശ്രീനേദിന് 2019ൽ മത്സരിച്ച ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചു. വീരേന്ദ്ര ചൗധരിയെ ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു.
2019ൽ ബി.ജെ.പിയുടെ പങ്കജ് ചൗധരിയോട് പരാജയപ്പെട്ടെങ്കിലും ഇക്കുറി വീണ്ടും മത്സരിക്കാൻ ആഗ്രഹിച്ചിരുന്നപ്പോളാണ് കങ്കണയുമായി ബന്ധപ്പെട്ട വിവാദം. എന്നാൽ സമൂഹമാദ്ധ്യമ വിഭാഗത്തിന്റെ മേധാവി എന്ന നിലയിൽ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടെന്നാണ് സുപ്രിയയുടെ വിശദീകരണം. ചൗധരിയെ താനാണ് നിർദ്ദേശിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |