SignIn
Kerala Kaumudi Online
Saturday, 27 April 2024 3.20 PM IST

വിദേശ വിദ്യാർത്ഥികൾക്ക് വിസാ നിയമം കർശനമാക്കി ഓസ്ട്രേലിയ

pic

കാൻബെറ: വിദേശ വിദ്യാർത്ഥികൾക്കായുള്ള പുതുക്കിയ കർശന മാനദണ്ഡങ്ങൾ ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ. രാജ്യത്തേക്കുള്ള കുടിയേറ്റം കുത്തനെ ഉയർന്ന പശ്ചാത്തലത്തിലാണ് നീക്കം. വിദ്യാഭ്യാസത്തിനെന്ന പേരിലെത്തി തൊഴിൽ തേടുന്നവരുടെ എണ്ണവും ഉയർന്നതായി അധികൃതർ പറയുന്നു. കുടിയേറ്റം കൂടിയതോടെ വീടുകളുടെ വാടകയും കുതിച്ചുയർന്നു. പുതുക്കിയ മാനദണ്ഡങ്ങളിൽ ചിലത് ചുവടെ:

 ഉയർന്ന ഇംഗ്ലീഷ് ഭാഷാ പ്രാവണ്യം

 തുടർച്ചയായി നിയമങ്ങൾ ലംഘിക്കുന്ന ഏജൻസികളെ വിദേശ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കും

 സ്റ്റുഡന്റ് വിസയിൽ എത്തുന്നവർ കാലാവധി പൂർത്തിയായാൽ രാജ്യം വിടണം. ഇതിന് ശേഷമേ വർക്ക് / പെർമനന്റ് റെസിഡൻസി വിസയ്ക്ക് അപേക്ഷിക്കാനാകൂ

 വിദേശ വിദ്യാർത്ഥികളുടെ ജോലി സമയത്തിന് പരിധി നിശ്ചയിക്കും

----------------------

 5,67,000 - 2024 ജനുവരിൽ ഓസ്ട്രേലിയയിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം

 97,152 - ഇന്ത്യൻ വിദ്യാർത്ഥികൾ

 വിദേശ വിദ്യാർത്ഥികളിൽ മുന്നിൽ - ഏഷ്യൻ രാജ്യങ്ങൾ (ചൈന, ഇന്ത്യ, നേപ്പാൾ, ഫിലിപ്പീൻസ്, വിയറ്റ്നാം)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.