ലണ്ടൻ: ആക്രമണകാരികളായ വന്യജീവികളിലൊന്നാണ് കരടി. പക്ഷേ, അവസരം കിട്ടിയാൽ കൊച്ചുകുട്ടികളെ പോലെ പെരുമാറുന്നവരാണ് കരടികൾ എന്ന് തെളിയിക്കുന്നതാണ് യു.കെയിലെ ബെഡ്ഫോർഡ്ഷെയറിലെ വോബൺ സഫാരി പാർക്ക് പുറത്തുവിട്ട ഏതാനും ചിത്രങ്ങൾ.
നോർത്ത് അമേരിക്കൻ ബ്ലാക്ക് ബിയർ ഇനത്തിലെ ഹാർവർഡ്, മേപ്പിൾ, കൊളറാഡോ, ആസ്പൻ എന്നീ നാല് കരടികൾ പാർക്കിലെ അരയന്നത്തിന്റെ ആകൃതിയിലെ പെഡൽ ബോട്ടിൽ കയറി തടാകത്തിലൂടെ നീങ്ങുന്നതാണ് ചിത്രങ്ങൾ. മഴയെ തുടർന്ന് പാർക്കിലെ തടാകം നിറഞ്ഞിരുന്നു. നേരത്തെ ഇവിടെ ഇത്രയും ജലമുണ്ടായിരുന്നില്ല. തുടർന്ന് പാർക്ക് അധികൃതർ ബോട്ട് സ്ഥാപിക്കുകയായിരുന്നു.
പുതിയ അതിഥിയെ കണ്ടയുടൻ എന്താണെന്ന് പരിശോധിക്കാനെത്തിയ കരടികൾ ഒടുവിൽ തടാകത്തിലെ സവാരി കഴിഞ്ഞാണ് മടങ്ങിയത്. പാർക്കിലെത്തിയ സന്ദർശകർക്കും കാഴ്ച ഏറെ കൗതകമായി. 6 അടിയിലേറെ വരെ നീളംവയ്ക്കുന്ന നോർത്ത് അമേരിക്കൻ ബ്ലാക്ക് ബിയറുകൾക്ക് 250 കിലോഗ്രാമിലേറെ ഭാരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |