ബ്രസീലിയ: കഴിഞ്ഞ മാസം തെക്കൻ ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ കണ്ടെത്തിയ ' അന ജൂലിയ' എന്ന ഭീമൻ അനകോണ്ട ചത്തു. ലോകത്തെ ഏറ്റവും വലിയ പാമ്പുകളിലൊന്ന് എന്ന് കരുതുന്ന അന ജൂലിയയുടെ ശരീരത്തിൽ വെടിയുണ്ട തറച്ച പാടുകൾ കണ്ടെത്തി. എന്നാൽ ഇതാണോ മരണകാരണമെന്ന് ഉറപ്പിച്ചിട്ടില്ല. അന ജൂലിയയെ കണ്ടെത്തുന്നതിനു മുമ്പ് വരെ ഗ്രീൻ അനകോണ്ടയായിരുന്നു ഏറ്റവും വലിയ പാമ്പ്.
അന ജൂലിയയും ഗ്രീൻ അനാകോണ്ടയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ വിശദ ജനിതക പഠനങ്ങളിലൂടെ ഈ പാമ്പ് അനാകോണ്ടയിലെ തന്നെ ഇത് വരെ കണ്ടെത്തിയിട്ടില്ലാത്ത ഒരു വിഭാഗമാണെന്ന് ഗവേഷകർ തിരിച്ചറിഞ്ഞു.
' നോർത്തേൺ ഗ്രീൻ അനാകോണ്ട ' എന്നാണ് അന ജൂലിയയുടെ സ്പീഷീസിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്. നാഷണൽ ജ്യോഗ്രഫികിന്റെ പര്യവേക്ഷണത്തിനിടെ വൈൽഡ്ലൈഫ് അവതാരകനായ പ്രൊഫസർ ഫ്രീക്ക് വോങ്കിന്റെ നേതൃത്വത്തിലെ ടീമാണ് അന ജൂലിയയെ കണ്ടെത്തിയത്.
അതേ സമയം, 250 കിലോ വരെ ഭാരമുള്ള ഗ്രീൻ അനാകോണ്ടകൾ 30 അടി വരെ നീളം വയ്ക്കുമെന്ന് കരുതുന്നു. 30 അടിയിലേറെ നീളമുള്ള ഗ്രീൻ അനാകോണ്ടകളെ കണ്ടെത്തിയിട്ടുണ്ടെന്ന വാദങ്ങളുമുണ്ട്.
അന ജൂലിയ
നീളം - 26 അടി
ഭാരം - 200 കിലോയിലേറെ
തലയ്ക്ക് ഒരു മനുഷ്യത്തലയോളം വലിപ്പം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |