SignIn
Kerala Kaumudi Online
Saturday, 27 April 2024 5.05 PM IST

ശ്രീലങ്കയിൽ തുറമുഖ വികസനത്തിന് ചൈന

pic

കൊളംബോ: ശ്രീലങ്കയിൽ ഹാംബൻതോട്ട തുറമുഖത്തിലടക്കം വികസനപ്രവർത്തനങ്ങൾ നടത്താൻ ചൈന. ആറ് ദിവസത്തെ സന്ദർശനത്തിനായി ചൈനയിലെത്തിയ ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേഷ് ഗുണവർദ്ധന ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്,​

പ്രധാനമന്ത്രി ലീ ക്വിയാംഗ് അടക്കമുള്ള നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യമറിയിച്ചത്. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും കടം പുനക്രമീകരണത്തിനും ചൈന സഹായ വാഗ്ദ്ധാനം നൽകിയെന്ന് ഗുണവർദ്ധന പറഞ്ഞു. വിശദാംശങ്ങൾ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ധാരണയായ ഇരുരാജ്യങ്ങളും തമ്മിൽ ഒമ്പത് ധാരണാപത്രങ്ങളിലും ഒപ്പിട്ടു. ദീർഘകാല സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പുതിയ അദ്ധ്യായമെന്നാണ് ഇതിനെ ലങ്ക വിശേഷിപ്പിച്ചത്.

 ചൈനീസ് സഹായം എവിടൊക്കെ ?

 കൊളംബോ വിമാനത്താവളം

 ഹാംബൻതോട്ട തുറമുഖം

 കൊളംബോ പോർട്ട് സിറ്റി

 തന്ത്രപ്രധാനം ഹാംബൻതോട്ട

ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ തുറമുഖമാണ് ഹാംബൻതോട്ട. ചൈനീസ് വായ്പയിൽ നിർമ്മിച്ചു. വായ്പ തിരിച്ചടയ്ക്കാനാകാതെ വന്നതോടെ 2017ൽ ശ്രീലങ്ക ചൈനയ്ക്ക് തന്നെ 99 വർഷത്തെ പാട്ടത്തിന് നൽകി. ചൈനീസ് ചാരക്കപ്പലുകൾ ഹാംബൻതോട്ട അടക്കമുള്ള ലങ്കൻ തുറമുഖങ്ങളിൽ അടുപ്പിക്കുന്നത് ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണിയാണ്.

2022 ഓഗസ്റ്റിൽ ഹാംബൻതോട്ടയിലും കഴിഞ്ഞ ഒക്ടോബറിൽ കൊളംബോയിലും ചൈനീസ് ചാരക്കപ്പലുകൾ അടുപ്പിച്ചിരുന്നു. സമുദ്ര ഗവേഷണത്തിന്റെ മറവിൽ ഇന്ധനം നിറയ്ക്കാനെന്ന പേരിൽ എത്തുന്ന കപ്പലുകൾക്ക് രഹസ്യ സിഗ്നലുകൾ ചോർത്താനാകും. ഇത്തരം കപ്പലുകൾ അടുപ്പിക്കുന്നതിനെതിരെ ഇന്ത്യ മുമ്പ് ലങ്കയോട് എതിർപ്പ് അറിയിച്ചിട്ടുണ്ട്. സൈനിക ആവശ്യങ്ങൾക്ക് തങ്ങളുടെ തുറമുഖങ്ങൾ ഉപയോഗിക്കപ്പെടില്ലെന്നാണ് ലങ്ക പറയുന്നത്.

 വായ്പാ കുരുക്ക്

2022ൽ ശ്രീലങ്ക രൂക്ഷമായ കടക്കെണിയിൽപ്പെട്ടതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഭീമമായ ചൈനീസ് വായ്പയാണ്. ലങ്കയുടെ 40 ബില്യൺ ഡോളർ വിദേശ കടത്തിന്റെ 52 ശതമാനവും ചൈനയുടേതായിരുന്നു. ലങ്കയിൽ

കോടികൾ മുടക്കി ജനങ്ങൾക്ക് പ്രയോജനമില്ലാത്ത നിർമ്മാണങ്ങൾ നടത്തിയ ചൈന ഒടുവിൽ ചെലവാക്കിയ തുകയുടെ തിരിച്ചടവിന് സമ്മർദ്ദം ചെലുത്തി. സാമ്പത്തിക പ്രതിസന്ധിയിലും ആഭ്യന്തര കലാപത്തിലും മുങ്ങിയ ലങ്ക ഇന്ത്യയുടെ അടക്കം സഹായത്തോടെ പതിയെ കരകയറിത്തുടങ്ങി. കടം കൊടുക്കുന്ന രാജ്യങ്ങളെ തങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ നിർബന്ധിക്കുന്നതാണ് ചൈനയുടെ രീതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.