SignIn
Kerala Kaumudi Online
Wednesday, 01 May 2024 1.19 AM IST

ശ്രീ നാരായണാ ദേശീയ കൺവെൻഷൻ അഞ്ചാമത് സമ്മേളനം; ജൂലായ് 11 മുതൽ 14വരെ

america

വാഷിംഗ്‌ടൺ: 2014 മുതൽ ഫിലാഡൽഫിയ, ഹ്യൂസ്റ്റൺ, ന്യൂയോർക്ക് , വാഷിംഗ്‌ടൺ എന്നിവിടങ്ങളിൽ വിജയകരമായി നടന്ന ശ്രീ നാരായണാ ദേശീയ കൺവെൻഷന്റെ അഞ്ചാമത്തെ സമ്മേളനത്തിന് ജൂലായ്‌ 11 -14 തീയതികളിൽ ഹിൽട്ടൺ സ്റ്റാംഫോർട് ഹോട്ടൽ, കണക്‌ടിക്കട്ടിൽ വേദിയൊരുങ്ങുകയാണ്. സന്യാസ ശ്രേഷ്ഠന്മാരും ദാർശനിക പ്രതിഭകളും നേതൃത്വം നൽകുന്ന പ്രഭാഷണങ്ങളും ചർച്ചകളും വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.

ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികൾ( പ്രസിഡന്റ്, ശിവഗിരി ധർമ്മ സംഘം) , സ്വാമി മുക്താനന്ദ യതി(Disciple of Nitya Chaithanya Yati, Director - School of Vedanda ), ശ്രീ ഷൗക്കത്ത് സഹജ്യോത്‌സു (Disciple of Nitya Chaithanya Yati , Writer & Orator ) തുടങ്ങിയവർ പങ്കെടുക്കുന്നു.

ഡോ. കലാമണ്ഡലം ധനുഷാ സന്യാൽ നേതൃത്വം നൽകുന്ന ഗുരു കൃതികളുടെ നൃത്താവിഷ്കാരം, സ്റ്റാർ സിംഗർ ഫെയിം വിവേകാനന്ദ് നയിക്കുന്ന സംഗീത നിശ, വിവിധ റീജിയണിലെ കലാപതിഭകളുടെ പരിപാടികൾ തുടങ്ങിയവയും ഈ ഈ കൺവെൻഷന്റെ ഭാഗമാണ്. ഗുരുവിനാൽ സംഘടിപ്പിക്കപ്പെട്ട സർവമത സമ്മേളനത്തിന്റെ നൂറാം വര്ഷം പൂർത്തീകരിക്കുന്ന വേളയിൽ കാലികപ്രസക്തിയുള്ള സമാന ചർച്ചകളും ആശാൻ ചരമ ശതാബ്ദിയോടനുബന്ധിച്ചു മഹാകവിയുടെ കൃതികളുടെ സാഹിത്യാനുഭവം പങ്കുവക്കാനുള്ള അവസരവും ഈ കൺവെൻഷന്റെ പ്രത്യേകതയായിരിക്കും. ശ്രീ നാരായണ ദർശനങ്ങളിൽ ആകൃഷ്ടരായ എല്ലാവരും കൺവെൻഷനിൽ പങ്കെടുത്തു ഈ മഹത്തായ സംരംഭത്തിന്റെ ഭാഗമാകുവാൻ അഭ്യർത്ഥിക്കുന്നു.

വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും
Sajeevkumar Chennattu(President) - (917)979-0177

Renuka Chirakuzhiyil (General Secretary) - (914)434-4843

Rajeev Bhaskar - (516)395-9480

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, AMERICA, AMERICA, SREE NARAYANA GURU ORGANISATION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.