SignIn
Kerala Kaumudi Online
Wednesday, 01 May 2024 10.48 AM IST

രജനിയുടെ വീട്ടിലെത്തി 'മഞ്ഞുമ്മൽ ബോയ്സ്'; ചിത്രങ്ങൾ വെെറൽ

superstar

മലയാളത്തിലും തമിഴിലും വലിയ രീതിയിൽ ഹിറ്റായ ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'. ചിദംബരം സംവിധാനം ചെയ്‌ത ചിത്രം വെറും 12 ദിവസം കൊണ്ടാണ് 100 കോടി ക്ളബിലെത്തിയത്. 13പേരെ മരണത്തിലേക്ക് വലിച്ചടുപ്പിച്ച ഗുണ കേവിൽ നിന്ന് തന്റെ സുഹൃത്തായ ശശീന്ദ്രന്റെ കൈ പിടിച്ച് ജീവിതത്തിലേക്ക് കയറിവന്ന സുഭാഷിന്റെ കഥയാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയായി നമ്മുടെ മുന്നിലേക്ക് എത്തിയത്.

മഞ്ഞുമ്മല്‍ ബോയ്സിലെ ഗുണ കേവിനെയും ഡെവിൾസ് കിച്ചനെയും ആ വീര നായകൻമാരെയുമെല്ലാം ഈ ചിത്രത്തിൽ നമുക്ക് കാണാം. കമൽഹാസന്റെ ചിത്രമായ 'ഗുണ'യിലെ 'കൺമണി' എന്ന ഗാനം സിനിമയിൽ ഉൾപ്പെടുത്തിയിരുന്നു. സിനിമ വൻ ഹിറ്റായതിന് പിന്നാലെ അണിയറപ്രവർത്തകരുമായി കമൽഹാസൻ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇപ്പോഴിതാ താരങ്ങൾ സൂപ്പർ സ്റ്റാർ രജനികാന്തുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. രജനികാന്തിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് മഞ്ഞുമ്മൽ ബോയ്സ് കണ്ടത്. താരങ്ങളുടെ പ്രകടനത്തിന് അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തു. താരങ്ങൾ രജനികാന്തിനെ കണ്ട ചിത്രങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്. സംവിധായകൻ ചിദംബരം, നടന്മാരായ ഗണപതി, ചന്തു സലിംകുമാർ, ദീപക് പറമ്പോൽ, വിഷ്ണു രഘു, അരുൺ കുര്യൻ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് രജനികാന്തിന്റെ വീട്ടിൽ എത്തിയത്.

A post shared by Manjummel Boys (@manjummelboysthemovie)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJINIKANTH, MANJUMMEL BOYS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.