SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.22 AM IST

സ്വാതന്ത്റ്യസമരത്തിന് വൈക്കം സത്യഗ്രഹം പുതിയ ഭാവം നൽകി : വി.ഡി.സതീശൻ

vd-satheeshan

വൈക്കം: ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് വൈക്കം സത്യഗ്രഹം പുതിയ ഭാവം നൽകിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കെ.പി.സി.സിയുടെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി സംഘടിപ്പിച്ച സത്യഗ്രഹ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയും, ശ്രീനാരായണഗുരുവും നേരിട്ടെത്തി സത്യഗ്രഹത്തിന് നേതൃത്വം നൽകിയത് സമരത്തിൽ പങ്കെടുത്തവരിൽ ആവേശം ഉണർത്തി. ടി.കെ.മാധവന്റെയും, കെ.പി.കേശവമേനോന്റെയും നേതൃത്വത്തിൽ കോൺഗ്രസിന്റെ പിന്തുണയോടെ നടത്തിയ സത്യഗ്രഹസമരം കാലത്തിന് പോലും മായ്ച്ചുകളയാൻ കഴിയാത്ത ഏടായി ചരിത്രത്തിൽ രേഖപ്പെടുത്തി. മന്നത്ത് പദ്മനാഭൻ നടത്തിയ സവർണജാഥ വലിയ മാറ്റം സൃഷ്ടിച്ചു. 603 ദിവസം നീണ്ടുനിന്ന വൈക്കം സത്യഗ്രഹത്തിന്റെ വിജയത്തിന് ശേഷം കോൺഗ്രസിന്റെ സമീപനങ്ങളിൽ മാറ്റങ്ങളുണ്ടായി. സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെയാണ് പിന്നീടുള്ള സമരങ്ങൾ നടന്നത്. മഹാത്മാഗാന്ധി ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. ആഘോഷ കമ്മിറ്റി ചെയർമാൻ വി.പി. സജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ജോസഫ്, മോൻസ് ജോസഫ് എം.എൽ.എ, ഫ്രാൻസിസ് ജോർജ്, നാട്ടകം സുരേഷ്,ഫിൽസൺ മാത്യൂസ്, ജോസി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VDS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.