SignIn
Kerala Kaumudi Online
Thursday, 02 May 2024 12.20 AM IST

സ്ത്രീ മുന്നേറ്റം വിദ്യയിലൂടെ: മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: സമൂഹത്തിൽ പുരുഷാധിപത്യത്തിന്റെ തേർവാഴ്ചകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ഭർത്താവിനും മക്കൾക്കും സമൂഹത്തിനും വേണ്ടി എല്ലാം ചെയ്തിട്ടും ജീവിതത്തിൽ നിന്ന് പിന്തള്ളപ്പെട്ടുവെന്ന സ്ത്രീകളുടെ വിലാപം ഇപ്പോഴും കേൾക്കാമെന്നും അവർ പറഞ്ഞു. കൗമുദി ടിവിയും ചുങ്കത്ത് ജുവലറിയും ചേർന്ന് ഹോട്ടൽ ഓ ബൈ താമരയിൽ സംഘടിപ്പിച്ച ഷി എംപവർ കോൺക്ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള വനിതകൾ നമുക്കിടയിലും ഉണ്ടായിരുന്നു. എന്നാൽ അവരുടെ ശബ്ദം പുറത്തു വരുവാൻ പതിറ്റാണ്ടുകളെടുത്തു. നവോത്ഥാനത്തിനു ശേഷമാണ് കേരള സമൂഹത്തിലുള്ള മാറ്റങ്ങൾ സ്ത്രീകളുടെ ജീവിതത്തിലും പ്രതിഫലിച്ചത്. സമ്പത്തോ പ്രതാപമോ അല്ല മറിച്ച് വിദ്യാഭ്യാസവും വായനുമാണ് സ്ത്രീകളുടെ ലോകം മാറ്റിമറിച്ചത്. അത് ഇനിയും തുടരണം.

തൊട്ടു കൂടാത്തവരും തീണ്ടിക്കൂടാത്തവരും മാറുമറയ്ക്കാൻ അധികാരമില്ലാത്തവരുമായിരുന്ന ഒരു സമൂഹത്തിന് പോരാട്ടത്തിന്റെ പടവാൾ എടുത്തു നൽകിയത് കേരളകൗമുദിയാണ്. ഏറ്റവും പിന്നാക്കം നിന്നിരുന്ന ജനസമൂഹത്തെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ എന്നും കേരളകൗമുദി മുൻനിരയിലുണ്ടായിരുന്നു. പ്രതിസന്ധികളെ തരണം ചെയ്‌തുകൊണ്ടുള്ള കേരളകൗമുദിയുടെ പ്രയാണം നാലുതലമുറ പിന്നിട്ട് മുന്നേറുകയാണ്. അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ കേരളം കണ്ട വാർത്തകളിൽ എന്നും കേരളകൗമുദിയുണ്ടായിരുന്നു. 2012ൽ കൗമുദി ടി.വി കൂടി ആരംഭിച്ച് മലയാളത്തിന്റെ മഹാനിലാവായി മാറിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സ്ത്രീകൾ സ്വയം ശാക്തീകരിക്കപ്പെടുകയാണ് വേണ്ടതെന്ന് തൊഴിൽമേഖലയിലെ സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ സംസാരിച്ച മുൻ ഡി.ജി.പി ആർ.ശ്രീലേഖ പറഞ്ഞു. പുരുഷാധിപത്യമുള്ളിടത്തോളം സ്ത്രീകൾക്ക് എല്ലായിടത്തും പീഡനങ്ങൾ നേരിടേണ്ടി വരും. ഇതിനെ ചെറുക്കാനുള്ള ഏകപോംവഴി സ്ത്രീകൾ സ്വയം ശാക്തീകരിക്കപ്പെടുകയാണ്.

വിസിൽ എം.ഡി ദിവ്യ എസ്.അയ്യർ,​ സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്‌റ്റിംഗ് മന്ത്രാലയം ഡയറക്ടർ വി.പാർവതി,​ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി മുൻ മേധാവി ഡോ.കെ.ജി.താര,​ ഗായിക രാജലക്ഷ്‌മി എന്നിവരും വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

ചുങ്കത്ത് ജൂവലറി ജനറൽ മാനേജർ ഷാനവാസ്,​ സഫയർ ഗ്രൂപ്പിന് വേണ്ടി ഡോ.അജിത് കുമാർ,​ സൗത്ത് പാർക്ക് ഗ്രൂപ്പ് ഡയറക്ടർ റാണി മോഹൻദാസ്,​ ന്യൂരാജസ്ഥാൻ മാർബിൾസിന് വേണ്ടി ഡയറക്ടർ ബീന വിഷ്‌ണു,​ മകൾ വിബി രൂപേഷ്,​ അമർ മെറ്റേർണിറ്റി ഇൻഫെർട്ടിലിറ്റി സെന്ററിന് വേണ്ടി ഡോ.ഇന്ദിര വിജയകുമാർ,​ വല്ലത്ത് എഡ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ്, എം.ഡി ഡോ.കല്യാണി വല്യത്ത്,​ സെറീന ബുട്ടീക് മാനേജിംഗ് ഡയറക്ടർ ഷീല ജയിംസ്,​ സ്വയംവര സിൽക്സ് ഡയറക്ടർ അഞ്ചിത ശങ്കരൻകുട്ടിക്ക് വേണ്ടി മക്കളായ നിവേദ് ശങ്കർ,​ പാർത്ഥിവ് ശങ്കർ,​ അഹമ്മദാബാദ് കേരളസമാജം സ്ത്രീ ശക്തിക്ക് വേണ്ടി മഞ്ജു രാജീവ്,​ വിമെൻ എന്റർപ്രനേഴ്സ് നെറ്റ്‌വർക്കിന് വേണ്ടി ചാപ്റ്റർ ചെയർ അനുപമ രാമചന്ദ്രൻ,​ വൈസ് ചെയർ ബി.ശാന്തി എന്നിവർക്ക് കേരളകൗമുദി ഡയറക്ടർമാരായ ലൈസ ശ്രീനിവാസൻ, ശൈലജ രവി എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAUMUDY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.