ന്യൂയോർക്ക്: യു.എസിൽ ന്യൂയോർക്ക് അടക്കമുള്ള നഗരങ്ങളിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിനെതിരെ ശതകോടീശ്വരനും ടെസ്ല, സ്പേസ് എക്സ് സ്ഥാപകനുമായ ഇലോൺ മസ്ക് രംഗത്ത്.
കുറ്റകൃത്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ഇതുമൂലം അക്രമാസക്തരായ കുറ്റവാളികൾ അവരുടെ ഇഷ്ടാനുസരണം സ്ത്രീകളെ ആക്രമിക്കുന്നു. ജനങ്ങൾക്ക് സബ്വേയിലൂടെ സമാധാനത്തോടെ സഞ്ചരിക്കണമെങ്കിൽ നാഷണൽ ഗാർഡിന്റെ സഹായം തേടേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോർക്കിലെ തെരുവിൽ നേരിടേണ്ടി വന്ന അതിക്രമങ്ങളുടെ വീഡിയോ ഒരു വനിത ടിക്ടോക് താരം പുറത്തുവിട്ടതിന് പിന്നാലെ എക്സിലൂടെയായിരുന്നു മസ്കിന്റെ പ്രതികരണം. ന്യൂയോർക്ക് സിറ്റിയിൽ പട്ടാപ്പകൽ റോഡിലൂടെ നടക്കുന്ന സ്ത്രീകളുടെ മുഖത്ത് അപരിചിതർ വന്ന് ഇടിക്കുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |