ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനക്കൽ മധുസൂദനൻ നമ്പൂതിരി (53) ചുമതലയേറ്റു. ആറ് മാസത്തേക്കാണ് ചുമതല. രാത്രി അത്താഴ പൂജയ്ക്കും തൃപ്പുകയ്ക്കും ശേഷമായിരുന്നു ചുമതലയേൽക്കൽ.
കാലാവധി പൂർത്തിയാക്കിയ മേൽശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി സ്ഥാനചിഹ്നമായ താക്കോൽ കൂട്ടം നമസ്കാര മണ്ഡപത്തിലെ വെള്ളിക്കുടത്തിൽ സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി താക്കോൽ കൂട്ടമെടുത്ത് പുതിയ മേൽശാന്തി മധുസൂദനൻ നമ്പൂതിരിക്ക് കൈമാറി. താക്കോൽ കൂട്ടം ഏറ്റുവാങ്ങി ശ്രീലകത്ത് കയറി ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ താക്കോൽ കൂട്ടം സമർപ്പിച്ച് നമസ്ക്കരിച്ച് ചുമതലയേറ്റു. സെപ്തംബർ 30 വരെയുള്ള ആറ് മാസം ക്ഷേത്രമതിലകത്തിന് പുറത്തുപോകാതെ മധുസൂദനൻ നമ്പൂതിരി പുറപ്പെടാ ശാന്തിയായി പൂജകൾ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |