SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.39 PM IST

എൽ.ഡി.എഫ് അനുകൂല കാറ്റ്: ബിനോയ് വിശ്വം

binoy-vishwam

കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫ് അനുകൂല കാറ്റാണെന്നും എല്ലാ ഘടക കക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കോൺഗ്രസസും ബി.ജെ.പിയും കൈകോർത്തിരിക്കുകയാണ്. അന്ധമായ ഇടതുപക്ഷ വിരോധമാണ് അവരെ നയിക്കുന്നത്. ന്യൂനപക്ഷ വിഷയങ്ങളെ ഇടതുപക്ഷം ജനാധിപത്യ വിഷയമാണ് കാണുന്നത്. വലിയ തോതിലുള്ള ന്യൂനപക്ഷ മുന്നേറ്റം കോൺഗ്രസിനേയും ബി.ജെ.പിയേയും ഭയപ്പെടുത്തുന്നു.

പെസഹ ദിനത്തിൽ ക്രൈസ്തവ പുരോഹിതർ സംശയലേശമന്യേ ന്യൂനപക്ഷങ്ങളുടെ ഭയപ്പാട് വ്യക്തമാക്കി. സത്യം വിളിച്ചു പറഞ്ഞ പുരോഹിതരെ തേടി ഇ.ഡി എപ്പോൾ വരുമെന്ന് നോക്കിയാൽ മതിയെന്നും ബിനോയ് വിശ്വം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BINOY VISHWAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.