SignIn
Kerala Kaumudi Online
Saturday, 27 July 2024 8.59 AM IST

കറുത്ത വസ്ത്രം, നെറ്റിയിൽ ചന്ദനം, കൈയിലൊരു തേങ്ങ; ഒടുവിൽ യുവാവിന് സംഭവിച്ചത്

man

ക്ഷേത്രങ്ങളിലെത്തുന്ന ഭക്തർ പ്രാർത്ഥനകൾ നടത്തുന്നത് പലരീതിയിലാണ്. ചിലർ ക്ഷേത്രത്തിന് ചു​റ്റും ശയനപ്രദക്ഷിണം ചെയ്യുമ്പോൾ മ​റ്റുചിലർ മുട്ടിലിഴയുന്നത് കാണാം. അത്തരത്തിൽ കാര്യസാദ്ധ്യത്തിന് വേണ്ടി പലതരത്തിലുളള പ്രാർത്ഥനാ രീതികളാണ് പലരും സ്വീകരിക്കാറുളളത്.

അടുത്തിടെ ഒരു യുവാവ് നടത്തിയ പ്രാർത്ഥനാ രീതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുന്നത്. വൈറലായ വീഡിയോയിൽ കറുത്ത വസ്ത്രമണിഞ്ഞ യുവാവ് കൈയിൽ ഒരു തേങ്ങയുമായി മന്ത്രങ്ങൾ ഉരുവിടുന്ന ജനങ്ങളുടെ അടുത്തേക്ക് വരുന്നത് കാണാം. ശേഷം യുവാവും മന്ത്രങ്ങൾ ചൊല്ലി നിമിഷങ്ങൾക്കുളളിൽ തലയിലിടിച്ച് തേങ്ങ രണ്ടായി പൊട്ടിച്ച് നിലത്തിടുന്നത് കാണാം. യുവാവ് തിരിഞ്ഞ് പിറകിലോട്ട് പോകുന്ന സമയത്ത് ബോധരഹിതനായി വീഴുന്നതും വീഡിയോയിൽ കാണാം. വീഡിയോ പുറത്തുവന്നതോടെ പലതരത്തിലുളള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സംഭവം എവിടെ നടന്നതെന്ന് കൃത്യമായി വീഡിയോയിൽ പറയുന്നില്ല. ഇത്തരത്തിലുളള കാര്യങ്ങൾ ഇന്ത്യയിൽ മാത്രമേ നടക്കുകയുളളൂവെന്ന് ഒരാൾ പ്രതികരിച്ചു.

A post shared by Dr. sosmedt (@dr.sosmedt)

സമാനമായ നിരവധി സംഭവങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. പുതിയതായി വാങ്ങിച്ച കാറിന് കൂടുതൽ ഐശ്വര്യം ഉണ്ടാകാൻ ഒരു ആഫ്രിക്കൻ യുവാവ് ഹിന്ദു ആരാധനരീതികളനുസരിച്ച് പൂജ ചെയ്തതും വൈറലായിരുന്നു. ഇതിനും രസകരമായി രീതിയിൽ പലതരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COCONUT, MAN, DEVOTTEE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.