SignIn
Kerala Kaumudi Online
Tuesday, 30 April 2024 5.20 PM IST

തിരഞ്ഞെടുപ്പ് സമയത്തും പഠിക്കുന്നില്ല, പിടികൂടിയത് വേളിയിലെത്തിയ രപ്‌തി സാഗർ എക്‌സ്‌പ്രസിൽ നിന്ന്

raptisagar

തിരുവനന്തപുരം: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റെയിൽവെ ഫോഴ്‌സുമായി ചേർന്ന് നടത്തിയ പരിശോധനയിൽ അഞ്ച് കിലോഗ്രാം കഞ്ചാവ് പിടികൂടി. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ രപ്തി സാഗർ എക്സ്പ്രസ്സിൽ നിന്നാണ് ബീഹാർ മുസാഫിർപുർ സ്വദേശി രാജു സാഹ് എന്നയാളെ കഞ്ചാവുമായി പിടികൂടിയത്.

സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് കൃഷ്ണൻ ,നന്ദകുമാർ, പ്രബോധ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി എന്നിവർ പങ്കെടുത്തു.

അതേസമയം, എക്സൈസ് ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിൽ ചാരായവും കഞ്ചാവും പിടികൂടി. രണ്ടു പേർ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി എരുമേലിയിൽ നിന്ന് 10 ലിറ്റർ ചാരായവും, ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 100 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും പിടികൂടി. എരുമേലി തെക്ക് വില്ലേജിൽ മുട്ടപ്പള്ളി സ്വദേശി റിജോ രാജ് (36 വയസ്സ് ) അറസ്റ്റിൽ ആയി.

പാർട്ടിയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ രാജീവ്‌, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അഭിലാഷ് വി റ്റി, പ്രിവന്റീവ് ഓഫീസർ സുമോദ് കെ എസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ ഷെഫീക്ക് എം എച്ച്, സമീർ റ്റി എ, സിവിൽ എക്സൈസ് ഓഫീസർമാരായ റോയി വർഗ്ഗീസ്, മാമ്മൻ സാമൂവൽ , വനിത സിവിൽ എക്സൈസ് ഓഫീസർ ലക്ഷ്മി പാർവതി എം എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KERALA EXICSE, GANJAA, ARREST
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.