കൊച്ചി: ട്വന്റി 20 കിഴക്കമ്പലത്ത് ആരംഭിച്ച മെഡിക്കൽ സ്റ്റോർ തുറക്കാൻ ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകി. മരുന്നുകൾ വിലക്കുറവിൽ നൽകുന്ന ഷോപ്പ് തുടങ്ങിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പരാതിയെതുടർന്ന് കഴിഞ്ഞയാഴ്ച അടപ്പിച്ചിരുന്നു. -ഷോപ്പിന്റെ പ്രവർത്തനം രാഷ്ട്രീയ പ്രചാരണത്തിന് ഉപാധിയാക്കരുത്. ഇതു സംബന്ധിച്ച് ചീഫ് ഇലക്ടറൽ ഓഫീസർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാമെന്നും ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. കേസിൽ എതിർകക്ഷികളായ തിരഞ്ഞെടുപ്പു കമ്മിഷനും എൽ.ഡി.എഫ് പ്രവർത്തകർക്കും നോട്ടീസയച്ചു. വിഷയം മേയ് 29ന് വീണ്ടും പരിഗണിക്കും. കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെ ഇന്നലെ തന്നെ മെഡിക്കൽ സ്റ്റോർ തുറന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |