കണ്ണൂർ: പേരാവൂർ നിയോജക മണ്ഡലത്തിലെ ആറളം ഉൾപ്പെടെയുള്ള മേഖലയിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ.രാവിലെ 9.30 ന് നെടുംപുറംചാലിൽ നിന്നും ആരംഭിച്ച പര്യടനം തൊണ്ടിയിൽ അവസാനിച്ചു. പൂളക്കുറ്റി, ഏലപ്പീടിക , കൊളക്കാട്, അറ്റം ചേരി, വളയംചാൽ തുടങ്ങിയ സ്ഥലങ്ങളിൽ വലിയ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.
വിവിധ കേന്ദ്രങ്ങളിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ പൂച്ചെണ്ടുകൾ നൽകിയും ഹർഷാരവം മുഴക്കിയും ബാന്റു മേളത്തിന്റെ അകമ്പടിയോടെയുമാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വീഴ്ച്ചകളും വന്യമൃഗ ശല്യവുമൊക്കെയായിരുന്നു പ്രസംഗവിഷയം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുമ്പോഴും സർക്കാർ ഇതുവരെ ആവശ്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നായിരുന്നു വോട്ടർമാരുടെ പരാതി.വേണ്ട നടപടി എടുക്കാമെന്നും യു.ഡി.എഫിനെ വിജയിപ്പിക്കണമെന്നുമായിരുന്നു സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന. സണ്ണി ജോസഫ് എം.എൽ.എ, ഡി.സി. സി ഭാരവാഹികൾ തുടങ്ങി യു.ഡി.എഫിന്റെ ജില്ലയിലെ പ്രമുഖ നേതാക്കളും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |