തിരുവനന്തപുരം: ദക്ഷിണറെയിൽവേ ചീഫ് പബ്ളിക് റിലേഷൻസ് ഒാഫീസറായി എം.സെന്തമിഴ് സെൽവൻ ചുമതലയേറ്റു.ചീഫ് പി.ആർ.ഒ ആയിരുന്ന ബി.ഗണേസൻ ഡെപ്യൂട്ടിജനറൽ മാനേജരായി തസ്തികമാറിയ സാഹചര്യത്തിലാണിത്. 2007ലെ ഇന്ത്യൻ റെയിൽവേ ഇലക്ട്രിക് എൻജിനിയർ സർവ്വീസ് ഉദ്യോഗസ്ഥനാണ് സെന്തമിഴ് സെൽവൻ.
സെന്റ് ക്ലാരറ്റ് കോളേജിന്
സ്വയംഭരണ പദവി
ബംഗളൂരു: ബംഗളൂരു ജലഹള്ളി സെന്റ് ക്ലാരറ്റ് കോളേജിന് യു.ജി.സി സ്വയംഭരണ പദവി നൽകി. 2005ൽ ക്ലാരെഷ്യൻ മിഷണറികൾ സ്ഥാപിച്ച സെന്റ് ക്ലാരറ്റ് കോളേജിന് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് സ്വയംഭരണപദവി ലഭിച്ചത്. നാകിന്റെ എ പ്ലസും എ.ഐ.സി.ടി.സി അംഗീകാരവും നേരത്തെ ലഭിച്ചിരുന്നതായി കോളേജ് പ്രിൻസിപ്പൽ ഡോ. ഫാ. തോമസ് തെന്നടിയിൽ അറിയിച്ചു.
നിയമനം അധാർമ്മികം: ചെന്നിത്തല
ആലപ്പുഴ: മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി ജസ്റ്റിസ് മണികുമാറിനെ നിയമിച്ചത് അധാർമ്മികമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള കള്ളക്കളിയുടെ തെളിവാണിത്. സാധാരണക്കാർ ജസ്റ്റിസ് മണികുമാറിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം ആരോപിച്ചു.
വയനാട്ടിൽ കൊടിയൊന്നും മറച്ചുവച്ചില്ല. 'ഇന്ത്യ" മുന്നണി അധികാരത്തിൽ വരരുതെന്ന് ആഗ്രഹിക്കുന്ന ഒരേ ഒരാൾ പിണറായി വിജയനാണ്. എസ്.ഡി.പി.ഐയുടെ രാഷ്ട്രീയ പിന്തുണ വേണ്ടെന്നാണ് യു.ഡി.എഫ് നിലപാട്. എൻ.കെ.പ്രേമചന്ദ്രൻ യു.ഡി.എഫ് യോഗത്തിൽ ഉണ്ടായിരുന്നില്ല. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, സെക്രട്ടറിമാരായ അജയ് തറയിൽ, കെ.പി.ശ്രീകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് എം.പി.പ്രവീൺ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |