ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണിദർശനം ഈ മാസം 14ന് പുലർച്ചെ 2.42 മുതൽ 3.42 വരെ. 13ന് രാത്രി തൃപ്പുകയ്ക്കുശേഷം ശാന്തിയേറ്റ കീഴ്ശാന്തി കണിയൊരുക്കും. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിലാണ് കണിയൊരുക്കുക.
ഓട്ടുരുളിയിൽ ഉണക്കലരി, നാളികേരം, ചക്ക, മാമ്പഴം, ഗ്രന്ഥം, വാൽക്കണ്ണാടി, സ്വർണം, പുതുപ്പണം, കൊന്നപ്പൂവ് എന്നിവയാണ് ഒരുക്കുക. പുലർച്ചെ 2.30 ഓടെ മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി ശ്രീലകത്ത് പ്രവേശിച്ച് കണിയൊരുക്കി ഗുരുവായൂരപ്പനെ കണികാണിക്കും. തുടർന്ന് അലങ്കാരത്തോടുകൂടിയ സ്വർണത്തിടമ്പ് പൊൻപീഠത്തിൽ എഴുന്നള്ളിച്ചുവയ്ക്കും. മുന്നിൽ കണിക്കോപ്പുകളും ഒരുക്കും.ശ്രീലക വാതിൽ തുറക്കുന്നതോടെ കണി ദർശനത്തിനായി ഭക്തജന പ്രവാഹം തുടങ്ങും.
താത്കാലിക അദ്ധ്യാപകർക്ക്
പി.എഫും പെൻ നമ്പരും
തിരുവനന്തപുരം: താത്കാലിക നിയമനാംഗീകാരം ലഭിച്ച അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും പെൻ നമ്പർ (പെർമെനന്റ് എംപ്ളോയ്മെന്റ് നമ്പർ) അനുവദിക്കുന്നതിനും കേരള എയ്ഡഡ് സ്കൂൾ എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ടിൽ അംഗത്വം നല്കുന്നതിനുമുള്ള നടപടികൾ അടിയന്തരമായി പൂർത്തീകരിക്കാൻ വിദ്യാഭ്യാഭ്യാസ ഓഫീസർമാർക്ക് സർക്കാർ നിർദ്ദേശം നൽകി. ഭിന്നശേഷി സംവരണതത്വം പാലിക്കാത്ത സ്കൂളുകളിൽ നിയമനം നേടിയ അദ്ധ്യാപകർക്കാണ് സർക്കാർ താത്കാലിക നിയമനാംഗീകാരം നൽകിയത്. എന്നാൽ നിയമനം സ്ഥിരമല്ലാത്തതിനാൽ ഇവർക്ക് പെൻ നമ്പർ ലഭിച്ചിരുന്നില്ല. ഇതിനാൽ ശമ്പളം ലഭിക്കുന്നില്ലായിരുന്നു. ആ പ്രശ്നത്തിനാണ് താത്കാലിക പരിഹാരമായത്.
മുൻകാല പ്രാബല്യത്തിൽ അംഗീകരിക്കപ്പെട്ട തീയതി മുതലുള്ള കുടിശ്ശിക പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കണം. നിയമനാംഗീകാരം ലഭ്യമായ ഉത്തരവിന്റെ തീയതി മുതൽ അഞ്ച് വർഷം കഴിഞ്ഞ് മാത്രമേ തുക പിൻവലിക്കാൻ അനുമതിയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |