SignIn
Kerala Kaumudi Online
Wednesday, 01 May 2024 8.04 AM IST

ത്രിപുര വെസ്റ്രിൽ ബിപ്ലവിന് എതിരെ 'ഇന്ത്യ' ഒറ്റക്കെട്ട്

tripura

ന്യൂഡൽഹി: 1952 മുതൽ 2019 വരെ കോൺഗ്രസും സി.പി.എമ്മും നേർക്കുനേർ മത്സരിച്ചിരുന്ന മണ്ഡലമാണ് ത്രിപുര വെസ്റ്റ്. എന്നാൽ ഇക്കുറി ഇരുപാർട്ടികളും 'ഇന്ത്യ" മുന്നണിക്കുകീഴിൽ ഒന്നിച്ചാണ് പോരിനിറങ്ങുന്നത്. മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ആശിഷ് കുമാർ സാഹയിലൂടെ മണ്ഡലം പിടിക്കാമെന്ന കണക്കുക്കൂട്ടലിലാണ് 'ഇന്ത്യ" മുന്നണി.

ബി.ജെ.പി വിരുദ്ധ വോട്ടുകൾ പെട്ടിയിലാക്കാനാണ് പ്രതിപക്ഷ സഖ്യത്തിന്റെ ശ്രമം. മണ്ഡലത്തിലെ 14.61 ലക്ഷം വോട്ടർമാരിൽ, ബംഗാളികൾക്കുപുറമെ ആദിവാസി- ന്യൂനപക്ഷ വിഭാഗങ്ങളുടെ ശക്തമായ സാന്നിദ്ധ്യമുണ്ട്.

19ന് ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ്. 2019ൽ ബി.ജെ.പിയുടെ പ്രതിമ ഭൗതിക് 3,05,669 വോട്ടിന്റെ വൻഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലം നിലനിറുത്താൻ പതിനെട്ടടവും പ്രയോഗിക്കുകയാണ് ബിപ്ലബ് കുമാർ ദേബ്. മണിക് സർക്കാർ തുടങ്ങി സി.പി.എമ്മിലെ പ്രധാന നേതാക്കളാരും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യില്ലെന്നാണ് ബിപ്ലബ് പറയുന്നത്.

ത്രിപുരയിലെ 25 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് 2018 മാർച്ചിൽ ബിപ്ലബ് കുമാർ ദേബ് ത്രിപുര മുഖ്യമന്ത്രിയായതെന്നത് ചരിത്രം. നിലവിൽ രാജ്യസഭ എം.പിയാണ്. മാതാപിതാക്കൾ പാകിസ്ഥാനിൽ നിന്ന് ത്രിപുരയിലേക്ക് കുടിയേറിയവർ. മഹാഭാരത കാലഘട്ടം മുതൽ ഇന്റർനെറ്റുണ്ടായിരുന്നു തുടങ്ങിയ വിവാദ പ്രസ്താവനകൾ നടത്തി പുലിവാലുപിടിച്ച വ്യക്തികൂടെയാണ് ബിപ്ലബ്. പഞ്ചാബികളും ജാട്ടുകളും ശാരീരികമായി ശക്തരാണെങ്കിലും ബുദ്ധിപരമായി ബംഗാളികളേക്കാൾ പിന്നോട്ടാണെന്ന പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.

ആശിഷ് കുമാർ സാഹയുടെ രാഷ്ട്രീയ ജീവിതം രസകരമാണ്. കോൺഗ്രസിൽ നിന്ന് 2016ൽ തൃണമൂൽ കോൺഗ്രസിലേക്ക് മാറി. 2016ലെ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി സഹകരിക്കാൻ കോൺഗ്രസ് തീരുമാനിച്ചതിൽ പ്രതിഷേധിച്ചായിരുന്നു അന്നത്തെ ചാട്ടം. 2017 ആഗസ്റ്രിൽ ബി.ജെ.പിയിലേക്ക്. 2022ൽ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങിയെത്തി. 2023 ജൂണിൽ ത്രിപുര കോൺഗ്രസ് അദ്ധ്യക്ഷനുമായി.

2019ലെ ഫലം

പ്രതിമ ഭൗമിക് (ബി.ജെ.പി)- 573,532 വോട്ടുകൾ,​ വോട്ടു വിഹിതം- 51.77 %

സുബൽ ഭൗമിക് (കോൺഗ്രസ്)- 2,67,843 വോട്ടുകൾ,​ വോട്ടു വിഹിതം- 24.18 %

ശങ്കർപ്രസാദ് ദത്ത (സി.പി.എം)- 1,71,826 വോട്ടുകൾ,​ വോട്ടു വിഹിതം- 15.51 %

ഫോട്ടോ ക്യാപ്ഷൻ : ആശിഷ് കുമാർ സാഹ, ബിപ്ലബ് കുമാർ ദേബ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TRIPURA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.