തൃശൂർ: തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ അടക്കം പലരും യു.ഡി.എഫിനു പിന്തുണ പ്രഖ്യാപിക്കുമെന്നും നേമത്ത് എസ്.ഡി.പി.ഐ പിന്തുണയിൽ ജയിച്ച ശിവൻകുട്ടിയുടെ പാർട്ടിക്ക് ഇതു പറയാൻ യോഗ്യതയില്ലെന്നും തൃശൂർ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ പറഞ്ഞു.
ശിവൻകുട്ടിക്ക് പിന്തുണ നൽകിയെന്ന് എസ്.ഡി.പി.ഐ പരസ്യമായി പറഞ്ഞതാണ്. വോട്ടർ പട്ടികയിൽ പേരുള്ള ആരുടെ വോട്ടും വേണ്ടെന്ന് താൻ പറയില്ല. കരുവന്നൂർ വിഷയത്തിൽ ഇ.ഡി സജീവമാകുന്നത് ഡീൽ ഉറപ്പിക്കാനാണ്. വലിയ നടപടികളിലേക്ക് അവർ കടക്കില്ല.
തിരുവനന്തപുരവും തൃശൂരുമാണ് സി.പി.എം- ബി.ജെ.പി ഡീലിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതിൽ കോൺഗ്രസിന് ഭയമില്ല. ഇതിനാലാണ് താൻ മത്സരത്തിന് ഇറങ്ങിയതെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |