SignIn
Kerala Kaumudi Online
Wednesday, 01 May 2024 4.45 AM IST

ആദ്യ സൂര്യഗ്രഹണം ആഘോഷിക്കാൻ ആദിത്യ എൽ.1

solar
സൂര്യഗ്രഹണം

തിരുവനന്തപുരം: ഇന്ത്യയിൽ കാണാനാവില്ലെങ്കിലും നാളെ നടക്കുന്ന സമ്പൂർണ്ണ സൂര്യഗ്രഹണം ആഘോഷമാക്കാൻ ആദിത്യ എൽ.1 പേടകം.ലെഗ്രാഞ്ച് പോയിന്റിൽ എത്തിയ ശേഷം വരുന്ന ആദ്യ സൂര്യഗ്രഹണമാണിത്.

ഗ്രഹണസമയത്തും ആദിത്യയ്ക്ക് സൂര്യനെ മറയില്ലാതെ കാണാം. സൂര്യനിലുണ്ടാകുന്ന മാറ്റങ്ങളും ഭൂമിയിലേക്ക് വികിരണങ്ങൾ വരാത്ത സമയത്തുണ്ടാകുന്ന സവിശേഷതകളും മനസിലാക്കാം. സൂര്യരശ്മികളുടെ വികിരണങ്ങളും അത് ബഹിരാകാശത്തുണ്ടാക്കുന്ന മാറ്റങ്ങളും അറിയാം. സോളാർ ഫോട്ടോസ്ഫിയറിലും ക്രോമോസ്ഫിയറിലും അൾട്രാവയലറ്റ് സ്പെക്ട്രത്തിലും ഗ്രഹണമുണ്ടാക്കുന്ന മാറ്റങ്ങളും അടുത്തറിയാം. അതിനുള്ള ഒരുക്കങ്ങൾ ഐ.എസ്.ആർ.ഒ.നടത്തി.ആറ് ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്.വിസിബിൾ എമിഷൻ ലൈൻ കൊറോണോ ഗ്രാഫും അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പുമാണ് ഗ്രഹണ സൂര്യനെ നിരീക്ഷിക്കുക.

ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ പോകുമ്പോൾ ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കുന്നതാണ് സമ്പൂർണ സൂര്യഗ്രഹണം. പുലരുമ്പോഴും ഇരുളുമ്പോഴും എന്നപോലെ ആകാശം കാണപ്പെടും. നാളെ ഉച്ചയ്ക്ക് 12.23 മുതൽ വൈകിട്ട് 4.40വരെ അമേരിക്ക,മെക്സിക്കോ, കാനഡ മേഖലകളിൽ സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. അമേരിക്കയിൽ ടെക്സസ് മുതൽ മെയ്ൻ രെയുള്ള സംസ്ഥാനങ്ങളിൽ പൂർണ സൂര്യഗ്രഹണം കാണാം. അമേരിക്കയിലെ മറ്റിടങ്ങൾ, ചില കരീബിയൻ രാജ്യങ്ങൾ, കൊളംബിയ, വെനസ്വേല, സ്‌പെയിൻ, ബ്രിട്ടൻ, പോർച്ചുഗൽ, ഐസ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഭാഗികഗ്രഹണം ദർശിക്കാം.

അപൂർവമായ അനുഭവമായിരിക്കും സമ്പൂർണ സൂര്യഗ്രഹണമെന്ന് ഗവേഷകർ കരുതുന്നു. ഇന്ത്യ അടക്കം മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാണാനാകില്ല.ഇന്ത്യൻ സമയം ഏപ്രിൽ 8 ന് രാത്രി 9.13 മുതൽ ഏപ്രിൽ 9 വെളുപ്പിന് 2.22 വരെയാണ് ഗ്രഹണം. യൂറോപ്യൻ സ്പെയ്സ് ഏജൻസിയുടേയും നാസയുടേയും സംയുക്ത ദൗത്യമായ സോളാർഒാർബിറ്ററും സൂര്യഗ്രഹണം നിരീക്ഷിക്കും. സ്‌പേസ് സ്റ്റേഷനിലിരുന്ന് കാണുന്നവരുടെ അനുഭവവും വിദഗ്ധരുടെ കാഴ്ചപ്പാടുകളും ഉൾപ്പെടുത്തി നാസ ലൈവ് പരിപാടി നടത്തുന്നുണ്ട്. സമാനമായ സമ്പൂർണ്ണ സൂര്യഗ്രഹണം 2031 മേയ് 21നായിരിക്കും. കേരളത്തിലും തമിഴ്നാട്ടിലും ദൃശ്യമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, SUN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.