SignIn
Kerala Kaumudi Online
Thursday, 02 May 2024 11.21 AM IST

ബി.ജെ.പി 200 സീറ്റ്‌ തികയ്ക്കില്ലെന്ന് സോഷ്യലിസ്റ്റ് പാർട്ടി

ന്യൂഡൽഹി : 70 ശതമാനം ബി.ജെ.പി വിരുദ്ധ വോട്ടുകൾ യോജിച്ചാൽ എൻ.ഡി.എ 200 സീറ്റ് നേടില്ലെന്ന് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ)​ ദേശീയ അദ്ധ്യക്ഷൻ തമ്പാൻ തോമസ്. ഭരണം നഷ്ടപ്പെടുമെന്ന ഭീതികൊണ്ടാണ് ഫണ്ട് മരവിപ്പിച്ചും മുഖ്യമന്ത്രിമാരെ പോലും തടവിലിട്ടും പ്രതിപക്ഷപാർട്ടികളെ നിശ്ചലമാക്കാൻ ശ്രമിക്കുന്നത്. ഡൽഹി പ്രസ് ക്ലബ്ബിൽ പാർട്ടി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു തമ്പാൻ തോമസ്. സോഷ്യലിസ്റ്റ് ലോയേഴ്‌സ് ഫോറം കൺവീനർ ശശാങ്ക് സിംഗ്,​ സുപ്രീംകോടതി അഭിഭാഷകൻ അനിൽ നൂരിയ, സന്ദീപ് പാണ്ഡെ, പ്രൊഫ. ശ്യാം ഗംഭീർ, ഇന്ദിര ഉണ്ണിനായർ, ടെസ്സി വർഗീസ്, മഞ്ജുമോഹൻ, മനോജ്‌ ടി. സാരംഗ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOCIALIST PARTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.