SignIn
Kerala Kaumudi Online
Wednesday, 01 May 2024 1.21 AM IST

പ്രവാസികളേ ചെറിയ പെരുന്നാൾ കാശ് ചെലവില്ലാതെ അടിച്ചുപൊളിക്കാം; വണ്ടിയുമെടുത്ത് ധൈര്യമായി ഇറങ്ങിക്കോളൂ

abu-dhabi

അബുദാബി: ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി അബുദാബിയിലുള്ളവർക്കായി ഗതാഗത ഇളവുകൾ പ്രഖ്യാപിച്ച് അബുദാബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പിന്റെ (ഡിഎംടി) ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി). ഏപ്രിൽ എട്ടുമുതൽ ഏപ്രിൽ 14വരെയാണ് ഈദിന്റെ അവധിയുള്ളത്. ഈ കാലയളവിൽ വാഹനവുമായി പുറത്തിറങ്ങുന്നവർക്ക് പാ‌ർക്കിംഗ് ഫീസും ടോളും നൽകേണ്ടകതില്ലെന്ന് വകുപ്പ് അറിയിച്ചു. അവധി ദിനങ്ങളിലെ ഗതാഗത സേവനങ്ങളും വകുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇളവുകൾ പ്രവാസികൾക്കും ബാധകമാണ്.

അവധി ദിനങ്ങളിൽ കസ്റ്റമേഴ്‌സ് ഹാപ്പി സെന്ററുകൾ അടഞ്ഞുകിടക്കുമെന്ന് അധികൃതർ അറിയിച്ചു. ഐടിസിയുടെ യാത്രാസേവനങ്ങൾക്കായി ഉപഭോക്താക്കൾക്ക് ഐടിസി വെബ്‌സൈറ്റ്, ദാർബ് വെബ്‌സൈറ്റ്, ആപ്പുകൾ എന്നിവയിലൂടെ അപേക്ഷ നൽകാം. സർക്കാരിന്റെ ഡിജിറ്റൽ സേവനങ്ങൾക്കായി താം പ്ളാറ്റ്‌ഫോമിലൂടെയും ആപ്പിലൂടെയും അപേക്ഷിക്കാം. ഇതുകൂടാതെ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഡിഎംടിയുടെ യൂണിഫൈഡ് സർവീസ് സപ്പോർട്ട് സെന്ററിന്റെ സഹായവും തേടാം.

ഏപ്രിൽ എട്ടുമുതൽ ഏപ്രിൽ 15വരെ അബുദാബിയിലെ പാർക്കിംഗ് സംവിധാനമായ മവാഖ്വിഫിലും മുസാഫാഹ് എം-18 ട്രക്ക് പാർക്കിംഗ് ഏരിയയിലും സൗജന്യമായി പാർക്ക് ചെയ്യാം. നിരോധിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഗതാഗതം തടസപ്പെടുത്തുന്നതും ഒഴിവാക്കണമെന്ന് വാഹന ഉടമകളോട് ഐടിസി അഭ്യർത്ഥിച്ചിരിക്കുകയാണ്. നിയുക്ത സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണമെന്നും രാത്രി ഒൻപത് മുതൽ രാവിലെ എട്ടുവരെ പാർപ്പിട പ്രദേശങ്ങളിൽ പാർക്കിംഗ് ഒഴിവാക്കണമെന്നും ഐടിസി ഡ്രൈവർമാരോട് അഭ്യർത്ഥിക്കുന്നു. അതേസമയം, പെരുന്നാൾ അവധിയോട് അനുബന്ധിച്ച് ദാ‌ർബ് ടോൾ ഗേറ്റിലും ടോൾ നൽകേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.

അവധി ദിനങ്ങളിൽ ബസ് സർവീസുകൾ വർദ്ധിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് പറഞ്ഞു. അബുദാബി എക്സ്പ്രസും ‘അബുദാബി ലിങ്ക്’ ബസ് സർവീസുകളും രാവിലെ 6 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, ABUDHABI, DITCH, PARKING FEES FREE, TRANSPORT SERVICES, EID AL FITR, HOLIDAY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.