SignIn
Kerala Kaumudi Online
Friday, 03 May 2024 12.13 PM IST

ഉണ്ണി മുകുന്ദൻ മഹിമയുടെ നമ്പർ ബ്ലോക്ക് ചെയ്തതിന് കാരണം നടി അയച്ച വോയിസ് സന്ദേശം; വെളിപ്പെടുത്തി താരം

unni-mukundan

ഉണ്ണി മുകുന്ദൻ - മഹിമ നമ്പ്യാർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന 'ജയ് ഗണേഷ്' എന്ന ചിത്രം ഏപ്രിൽ 11നാണ് തിയേറ്ററുകളിൽ എത്തുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് ഇപ്പോൾ ഇരുവരും. ഇതിന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ താൻ നടി മഹിമ നമ്പ്യാരുടെ ഫോൺ നമ്പർ ഏഴ് വർഷത്തോളം ബ്ലോക്ക് ചെയ്തിരുന്നതായി ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ നമ്പർ ബ്ലോക്ക് ചെയ്തതിന്റെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് നടി മഹിമ.

തിരക്കഥാകൃത്തായ 'ഉദയകൃഷ്ണ'യാണ് മഹിമയ്ക്ക് ഉണ്ണിയുടെ നമ്പർ നൽകിയത്. ഉദയകൃഷ്ണയുമായി സൗഹൃദം പുലർത്തിയിരുന്ന മഹിമ അദ്ദേഹത്തെ 'ഉദയൻ' എന്നാണ് വിളിച്ചിരുന്നത്. വളർത്തു നായ്ക്കളുടെ കാര്യവുമായി ബന്ധപ്പെട്ട് ഒരു കാര്യം പറയാനാണ് ഉദയകൃഷ്ണയിൽ നിന്ന് മഹിമ ഉണ്ണിയുടെ നമ്പർ വാങ്ങിയത്. അങ്ങനെ മഹിമ ഉണ്ണിയ്ക്ക് വോയിസ് സന്ദേശം അയച്ചു. രണ്ടു തവണ 'ഉദയൻ' എന്ന് അതിൽ പറഞ്ഞിരുന്നു.

രണ്ടാമത്തെ മെസേജ് അയക്കുന്നതിന് മുൻപ് ഉണ്ണി മഹിമയെ ബ്ലോക്ക് ചെയ്തു. ഉദയകൃഷ്ണയെ ഉദയൻ എന്ന് വിളിച്ചതോടെ താൻ അഹങ്കാരിയാണെന്ന് കരുതിയാണ് ഉണ്ണി ബ്ലോക്ക് ചെയ്തതെന്ന് മഹിമ വ്യക്തമാക്കി. 'ജയ് ഗണേഷ്' എന്ന ചിത്രത്തിൽ സമയത്താണ് നമ്പർ ബ്ലോക്ക് ചെയ്ത കാര്യം തിരിച്ചറിഞ്ഞതെന്നും പിന്നാലെ ബ്ലോക്ക് മാറ്റിയെന്നും ഉണ്ണി പറഞ്ഞിരുന്നു.

'ഉണ്ണി മുകുന്ദൻ ഏഴു വർഷമായി എന്നെ വാട്‌സാപ്പിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. 'മാസ്റ്റർപീസ്' എന്ന സിനിമയിലാണ് ഞങ്ങൾ ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അതിൽ ഉണ്ണി വില്ലൻ ആയിരുന്നു. ആ സമയത്ത് ഉണ്ണി ഭയങ്കര ചൂടൻ ആയിരുന്നു. എന്നോട് പേര് ചോദിക്കുകയോ മറ്റോ ചെയ്തിട്ടുള്ളൂ. എനിക്ക് വളർത്തുനായക്കളെ വലിയ ഇഷ്ടമാണ്. എന്റെ നായയുടെ ട്രെയിനർ റോട്ട്‌വീലറിനെ ബ്രീഡ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന് ഒരു റോട്ട്‌വീലറിനെ ഗിഫ്റ്റ് കൊടുക്കാൻ അവർക്ക് താൽപര്യം ഉണ്ടെന്ന് എന്നോട് പറഞ്ഞു. ഇത് പറയാനാണ് ഞാൻ ഉദയകൃഷ്ണയിൽ നിന്ന് നമ്പർ വാങ്ങുന്നത്. ഉദയേട്ടൻ എന്റെ ഗോഡ്‌ഫാദറാണ്. ‌ഞാൻ അദ്ദേഹത്തെ ഉദയൻ എന്നാണ് വിളിക്കുക. നമ്പർ കിട്ടിയമ്പോൾ ഞാൻ ഉണ്ണിക്ക് വോയിസ് സന്ദേശം അയച്ചു.

ഉണ്ണി ഞാൻ മഹിമയാണ്. ഉദയൻ ആണ് നമ്പർ തന്നത്. ഇങ്ങനെ ഒരു കാര്യമുണ്ട് എന്ന് ഞാൻ പറഞ്ഞു. എന്നാൽ രണ്ടാമത്തെ സന്ദേശം അയക്കുന്നതിന് മുൻപ് എന്നെ ബ്ലോക്ക് ചെയ്യുകയായിരുന്നു. എനിക്ക് കാര്യം മനസിലായില്ല. പിന്നെ ഉദയനാണ് കാര്യം പറഞ്ഞത്. ഉദയേട്ടനെ ഉദയാ എന്ന് വിളിക്കുന്നു എന്തൊരു അഹങ്കാരിയാണ്. മുതിർന്നവരെ ഇങ്ങനെയാണോ വിളിക്കേണ്ടത് എന്ന് ഉണ്ണി ഉദയേട്ടനോട് പറഞ്ഞു. പിന്നെ ആ ബ്ലോക്ക് ഏഴുവർഷം അങ്ങനെ കിടന്നു',​ മഹിമ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAHIMA NAMBIAR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.