SignIn
Kerala Kaumudi Online
Tuesday, 30 April 2024 11.20 PM IST

വെല്ലുവിളി രാജീവിൽ നിന്നുതന്നെ, പലരും ചോദിക്കുന്നു പന്ന്യൻ എന്തിനാണ് മത്സരിക്കുന്നതെന്ന്; ശശി തരൂർ

shashi-taroor-rajeev-chan

തിരുവനന്തപുരം: തിരുവനന്തപുരത്ത് ത്രികോണമത്സരമില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് വെല്ലുവിളി നേരിടുന്നതെന്നും, പന്ന്യൻ രവീന്ദ്രൻ എന്തിനാണ് മത്സരിക്കുന്നതെന്ന് പോലും തനിക്ക് മനസിലാകുന്നില്ലെന്ന് തരൂർ പ്രതികരിച്ചു.

''പ്രചരണം തുടങ്ങിയ സമയത്ത് ത്രികോൺ മത്സരം എന്ന പ്രതീതി തോന്നിയിരുന്നു. പക്ഷേ രണ്ടുമൂന്ന് ആഴ്‌ച കഴിഞ്ഞതോടെ കാര്യങ്ങൾ മനസിലായി. ഇവിടെ എൽഡിഎഫ് വലിയ മത്സരം കാഴ്‌ചവയ‌്ക്കുന്നില്ല. പന്ന്യൻ എന്റെ വലിയ സുഹൃത്താണ്, അദ്ദേഹം നല്ല മനുഷ്യാനാണ്. പക്ഷേ അദ്ദേഹത്തിന്റെ പ്രചരണം വലിയ ഇംപാക്‌ട് സൃഷ്‌ടിക്കുന്നില്ല. എന്തിനാണ് ഇവർ മത്സരിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. എൻഡിഎയിൽ നിന്നുതന്നെയാണ് വെല്ലുവിളി. എനർജെറ്റിക്കും പ്രൊഫഷണൽപരവുമാണ് അവരുടെ തിരഞ്ഞെടുപ്പ് പ്രചരണം. എന്നാൽ അവർ പറയുന്ന പല കാര്യങ്ങളും സത്യമല്ല''-ശശി തരൂർ പറഞ്ഞു.


അതേസമയം, തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണം ശക്തമാക്കി മുന്നണി സ്ഥാനാർത്ഥികൾ.ഇന്നലെ നേമം മണ്ഡലത്തിലായിരുന്നു പന്ന്യൻ രവീന്ദ്രൻ പ്രചാരണം കേന്ദ്രീകരിച്ചത്.മണ്ഡലത്തിലെത്തിയ പന്ന്യനെ,വിഷുക്കാലമായതിനാൽ തന്നെ കണിക്കൊന്ന പൂക്കൾ നൽകിയാണ് സ്ത്രീകളടക്കമുള്ളവർ സ്വീകരിച്ചത്. പുഷ്പവൃഷ്ടിയും ഉണ്ടായിരുന്നു. രാവിലെ ഇടപ്പഴിഞ്ഞിയിൽ മന്ത്രി വി.ശിവൻകുട്ടിയാണ് പന്ന്യന്റെ പര്യടനം ഉദ്ഘാടനം ചെയ്തത്.മേയർ ആര്യാ രാജേന്ദ്രൻ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. 50 കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം പഴയ കാരയ്ക്കാമണ്ഡപത്തിൽ പര്യടനം സമാപിച്ചു.

ശശി തരൂരിന്റെ പര്യടനം പാറശാല നിയോജകമണ്ഡലത്തിലെ വെള്ളറട ബ്ലോക്കിലെ കുടപ്പനമൂട് നിന്നാണ് ആരംഭിച്ചത്.ചെണ്ട മേളത്തിന്റെ അകമ്പടിയോടുകൂടി വൻ ജനാവലിയാണ് തരൂരിനെ വരവേൽക്കാൻ എത്തിയത്. കണിക്കൊന്നയും പച്ചക്കറി മാലയും അണിയിച്ചാണ് തരൂരിനെ പ്രവർത്തകർ സ്വീകരിച്ചത്. കുടപ്പനമൂട്, മായം, പന്ത, അമ്പൂരി, വാഴിച്ചൽ പേരക്കോണം ,വാവോട്, പൂഴനാട്, തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചേർന്നപ്പോഴേക്കും കർഷകർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. തുടർന്ന് പൂഴനാട് ജുമാ മസ്ജിദ് സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുത്തു.അവിടെനിന്ന് ഉച്ചയ്ക്ക് 3.30 ഓടെ മണ്ഡപത്തിൻ കടവിലെത്തി. അരുവിപ്പുറത്താണ് പര്യടനം സമാപിച്ചത്.

ഇന്നലെ വൈകിട്ട് പഴവങ്ങാടി ഗണപതി ക്ഷേത്ര ദർശനത്തിനുശേഷമാണ് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പര്യടനം തുടങ്ങിയത്. മുതിർന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഓട്ടോ ബൈക്ക് റാലികളുടെ അകമ്പടിയോടെ തുറന്ന ജീപ്പിലായിരുന്നു പര്യടനം.ഇത് മോദിയുടെ ഗ്യാരന്റി,ഭാവിയുടെ വാഗ്ദാനം എന്ന ടീം സോംഗിന് യുവതീയുവാക്കൾ പിന്തുണയേകി.ചെണ്ടമേളവും ഉണ്ടായിരുന്നു.ഇനി കാര്യം നടക്കും എന്ന ടാഗ് ലൈനോടുകൂടിയ ടീഷർട്ട് ധരിച്ച നൂറുകണക്കിന് യുവതീയുവാക്കളാണ് പര്യടനത്തിനെത്തിയത്.തുടർന്ന് വെള്ളായണി ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയ സ്ഥാനാർത്ഥി അശ്വതി പൊങ്കാല മഹോത്സവത്തിലും പങ്കെടുത്തു. പിന്നീട് ശ്രീവരാഹം മുക്കോലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലുമെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHASHI TAROOR, TRIVANDRUM, ELECTION, RAJEEV CHANDRASEKHAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.